+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ തെ​രു​വുനാ​യ്ക്ക​ൾ​ക്ക് ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്കാനു​ള്ള നീ​ക്കത്തിൽ പ്രതിഷേധം

മാ​ന്നാ​ര്‍: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ല്‍ 10ാം വാ​ര്‍​ഡി​ല്‍ ചെ​മ്പ​ക​മ​ഠം കോ​ള​നി ഉ
ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ തെ​രു​വുനാ​യ്ക്ക​ൾ​ക്ക്  ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്കാനു​ള്ള നീ​ക്കത്തിൽ പ്രതിഷേധം
മാ​ന്നാ​ര്‍: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ല്‍ 10-ാം വാ​ര്‍​ഡി​ല്‍ ചെ​മ്പ​ക​മ​ഠം കോ​ള​നി ഉ​ള്‍​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​മാ​യ സ്ഥ​ല​ത്ത് 1000 തെ​രു​വു​നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മ്മി​ക്കാ​നു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ
പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.

പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് ഇ​ത് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ ധ​ര്‍​ണ 10-ാം വാ​ര്‍​ഡ് മെ​മ്പ​ര്‍ രാ​ധാ​മ​ണി ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബു മാ​ന്നാ​ര്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​തീ​ഷ് കൃ​ഷ്ണ​ന്‍, ഹ​രി കു​ട്ട​മ്പേ​രൂ​ര്‍, മാ​ന്നാ​ര്‍ സു​രേ​ഷ്, ക​ലാ​ധ​ര​ന്‍ കൈ​ലാ​സം, വാ​ര്‍​ഡ് മെംബര്‍​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ശാ​ന്തി​നി ബാ​ല​കൃ​ഷ്ണ​ന്‍, പു​ഷ്പ​ല​ത, അ​നി​ല്‍ മാ​ന്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.