നടുഭാഗം സെന്റ് ജോസഫ് ചാപ്പലിൽ
എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളി ചങ്ങങ്കരി നടുഭാഗം സെന്റ് ജോസഫ് ചാപ്പലില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ഇന്ന് നടക്കും. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊടിയേറ്റി. പ്രീസ്റ്റ് ഇന്‍-ചാര്‍ജ് ഫാ. ടോണി കോയില്‍പറമ്പില്‍ ഫാ. മാത്യു മാലിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പ്രസുദേന്തി ജോജി കരിക്കംപള്ളില്‍, ജനറല്‍ കണ്‍വീനര്‍ ബിജു വര്‍ഗീസ് പെരുവേലില്‍, പ്രസിഡന്റ് കെ.സി. ജോസഫ് വെളുത്തേടം എന്നിവര്‍ നേതൃത്വം നല്കി. ഇന്നു രാവിലെ 9.30 ന് സപ്രാ, 10 ന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന - ഫാ. റോജിന്‍ തുണ്ടിപ്പറമ്പില്‍ സിഎംഐ, നേര്‍ച്ചഭക്ഷണ വിതരണം. 30 ന് വൈകിട്ട് 4.30 ന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന - ഫാ. ജോസഫ് കൊച്ചീത്ര, പ്രസുദേന്തി വാഴ്ച, ആറിന് ജപമാല പ്രദക്ഷിണം - ഫാ. ടോണി കോയില്‍പറമ്പില്‍, കുട്ടികള്‍ക്ക് ആശീര്‍വാദം വണക്കമാസ സമാപനം 31 ന് നടക്കും. വൈകിട്ട് 4.30 ന് ജപമാല, ലദീഞ്ഞ്, 5 ന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന - ഫാ. ജോര്‍ജ് തൈച്ചേരില്‍, സ്നേഹവിരുന്ന്.
നസ്രത്ത് കാർമൽ ആശ്രമ ദേവാലയത്തിൽ
മുഹമ്മ: നസ്രത്ത് കാർമൽ ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തി രുനാളും ഊട്ടുനേർച്ചയും ഇന്ന് നടത്തും. രാവിലെ പത്തിന് മാർ ജോൺ പനന്തോട്ടത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, പ്രസംഗം ,മധ്യസ്ഥ പ്രാർഥന , ഫാ.ജിനോ കന്യാകോണിലിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്, പ്രദക്ഷിണം, ഊട്ടുനേർച്ച ആശീർവദിക്കും.
മുട്ടാർ അമലോത്ഭവ ദേവാലയത്തിൽ
മുട്ടാർ: അമലോത്ഭവ ദേവാലയത്തിൽ ഇന്ന് വി. യൗസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷിക്കും. രാവിലെ 11ന് ജോച്ചൻ കുറുപ്പാശേരി അച്ചന്റെ പ്രധാന കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും പ്രത്യേക പ്രാർഥനകളും നടക്കും. ഉച്ചയ്ക്ക് നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഊട്ടുനേർച്ച.
ദേവാലയത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ചാവറ കർഷക സംഘത്തിന്റെയും ചാവറ അയൽക്കൂട്ടത്തിന്റെയും പ്രത്യേക നേതൃത്വത്തിലാണ് തിരുനാൾ കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വികാരി ഫാ. ജോസി കൊല്ലംമാലിൽ കഴിഞ്ഞ ഒൻപതു ദിവസങ്ങളിലെ നൊവേനയ്ക്ക് നേതൃത്വം നൽകി.
പൂങ്കാവ് പള്ളിയിൽ
ആലപ്പുഴ: തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ കർമസമിതിയുടെ നേതൃത്വത്തിൽ ഇന്ന് മരണത്തിരുന്നാളും നേർച്ച സദ്യയും നടത്തും. രാവിലെ 5.30ന് ദിവ്യബലി തുടർന്ന് കുരിശിന്റെ വഴി. ഏഴിന് ദിവ്യബലി. പത്തിന് ആഘോഷമായ തിരുന്നാൾ സമൂഹബലി മുഖ്യകാർമികൻ റവ. ഡോ. ജോസി കണ്ടനാട്ടുതറ, ഫാ. സേവ്യർ ജിബിൻ കരിമ്പുറത്ത്. ഫാ.ബെനസ്റ്റ് ചക്കാലയ്ക്കൽ. ഡീക്കൻ അരുൺ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം വികാരി റവ. ഡോ. ജോസി കണ്ടനാട്ടുതറ.
നേർച്ചസദ്യ വെഞ്ചരിച്ച് ഒരു കുടുംബത്തിന് വസ്ത്രദാനവും നേർച്ചസദ്യ വിളമ്പിയും ഉദ്ഘാടനം ചെയ്യും. നേർച്ചസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വർക്കിംഗ് പ്രസിഡന്റ് ബിനോയി വലിയവീട്, സെക്രട്ടറി കൊച്ചുമോൻ പത്തുതൈവലിയവീട് എന്നിവർ അറിയിച്ചു.