+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ഗ്യം വി​ല്‍​ക്കു​ന്ന ദൗ​ര്‍​ഭാ​ഗ്യ​രെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ന്നു

എട​ത്വ: ഭാ​ഗ്യം വി​ല്‍​ക്കു​ന്ന ദൗ​ര്‍​ഭാ​ഗ്യ​രെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ന്‍റ് സെ​ല്ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഐ​എ
ഭാ​ഗ്യം വി​ല്‍​ക്കു​ന്ന  ദൗ​ര്‍​ഭാ​ഗ്യ​രെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ന്നു
എട​ത്വ: ഭാ​ഗ്യം വി​ല്‍​ക്കു​ന്ന ദൗ​ര്‍​ഭാ​ഗ്യ​രെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ന്‍റ് സെ​ല്ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഐ​എ​ന്‍​ടി​യു​സി യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ന്‍ ന​യി​ക്കു​ന്ന ഭാ​ഗ്യം വി​ല്‍​ക്കു​ന്ന ദൗ​ര്‍​ഭാ​ഗ്യ​ര്‍ എ​ന്ന സ​മ​ര പ്ര​ഖ്യാ​പ​ന ജാ​ഥ​യു​ടെ കു​ട്ട​നാ​ട്ടി​ലെ പ​ര്യ​ട​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​ക്കി ഖ​ജ​നാ​വി​ലേ​ക്കു​ള​ള വ​രു​മാ​നം മാ​ര്‍​ഗം മാ​ത്ര​മാ​ക്കി മാ​റ്റി​യ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യ്‌​ക്കെ​തി​രേ 12 ഇ​ന ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കാ​സ​ര്‍​ഗോ​ഡ് നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ജാ​ഥ ന​യി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട് പ​ര്യ​ട​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ണ്‍​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.