വത്തിക്കാൻസിറ്റി: സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഈ വർഷത്തെ ക്രിസ്മസ് ട്രീ സ്ഥാപിച്ചു. 40ാമത് ക്രിസ്മസ് ട്രീ വടക്കൻ ഇറ്റാലിയൻ ട്രെന്റിനോ മേഖലയിൽ നിന്നുമാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിച്ചത്. സുസ്ഥിരതയ്ക്കും പരിസ്ഥിതിയോടുള്ള ബഹുമാനത്തിനുമുള്ള വത്തിക്കാന്റെ നയങ്ങൾക്ക് അനുസൃതമായിട്ടുള്ള ട്രീയാണ് തിരഞ്ഞെടുത്തത്. 28 മീറ്റർ ഉയരവും എട്ടു ടണ് ഭാരമുള്ള ഫിർ ഇനത്തിൽപ്പെട്ട മരമാണ്.
1982ൽ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയാണ് സെന്റ് പീറ്റേഴ്സ് സ്ക്വയർ ക്രിസ്മസ് ട്രീ പാരന്പര്യം ആരംഭിച്ചത്. ഇത്തവണത്തെ വത്തിക്കാൻ നേറ്റിവിറ്റി രംഗം ആൻഡീസിൽ നിന്നുള്ളതാണ്. ഈ വർഷത്തെ ചുവന്ന സരളവൃക്ഷം വരുന്നത് ഓസ്ട്രിയയുമായുള്ള ഇറ്റാലിയൻ അതിർത്തിയിലുള്ള ഡോളോമൈറ്റ് പർവതനിരകളിലെ പഗനെല്ല പ്രദേശത്ത് നിന്നാണ്.
സുസ്ഥിര വനവൽക്കരണ പദ്ധതി പ്രകാരമാണ് വിളവെടുത്തതെന്ന സാക്ഷ്യപത്രത്തോടൊപ്പമാണ് ഇത് വത്തിക്കാനിൽ എത്തിയത്. കൈകൊണ്ട് നിർമിച്ച തടി ക്രിസ്മസ് അലങ്കാരങ്ങളോടെയും ഇത് പൂർത്തിയായി. കഴിഞ്ഞ വർഷങ്ങളിലെ നയം പോലെ, വത്തിക്കാൻ ഗവർണറേറ്റാണ് കുറഞ്ഞ ഉൗർജ ഉപഭോഗമുള്ള എൽഇഡി വൈദ്യുത സംവിധാനത്തോടുകൂടിയ ലൈറ്റിംഗിന്റെന്ധ ചുമതല വഹിക്കുന്നത്.
ഡിസംബർ 10 നാണ് ട്രീ അനാച്ഛാദനം ചെയ്യുന്നത്. ക്രിസ്മസ് ട്രീയിലെ ദീപാലങ്കാരങ്ങളുടെ പ്രകാശനവും ഫ്രാൻസീസ് പാപ്പ നിർവഹിക്കും. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗ ചടങ്ങിൽ അധ്യക്ഷത വഹിക്കും. 2022 ജനുവരി 9 ഞായറാഴ്ച വരെ നേറ്റിവിറ്റി സീനിന് തൊട്ടടുത്തുള്ള സ്ക്വയറിന്റെ മധ്യഭാഗത്ത് തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി ഈ മരം പ്രദർശിപ്പിക്കും. ഈ വർഷത്തെ ജനന രംഗം പെറുവിയൻ അധികാരികൾ വത്തിക്കാനിലേക്ക് സംഭാവന ചെയ്തു.
ജോസ് കുന്പിളുവേലിൽ