ലണ്ടൻ: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടിവേണു നഗറിൽ ഡിസംബറിൽ രണഭേരി ഉയരുന്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യർഥന പ്രകാരം രജിസ്ട്രേഷനുള്ള സമയപരിധി നീട്ടുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിൻ പ്രകാരം യുക്മ ദേശീയ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ നവംബർ 28 ഞായറാഴ്ച രാത്രി 12 വരെ സമയം അനുവദിച്ചു. മുൻപ് പ്രഖ്യാപിച്ചിരുന്നതു പ്രകാരം കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. വീഡിയോ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 5 ഞായറാഴ്ചയിൽ നിന്നും ഡിസംബർ 12 ഞായറാഴ്ച രാത്രി 12 വരെയും നീട്ടിക്കൊടുത്തിട്ടുണ്ട്.
2021 യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ മത്സരാർഥികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കുവാൻ ഇത്തവണ മത്സരാർഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് കഴിഞ്ഞ വർഷത്തെപ്പോലെ 2021 കലാമേളയും സംഘടിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമാ നാടകരംഗത്തെ മണ്മറഞ്ഞ അതുല്യ പ്രതിഭ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെർച്വൽ) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ന്ധനെടുമുടി വേണു നഗർന്ധ എന്ന് നാമകരണം ചെയ്തത്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഐംപി സോഫ്റ്റ്വെയർ എന്ന കന്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജണ് മുൻ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പിഎമ്മിന്റ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk നഴ്സിംഗ് ഏജൻസികൾക്കായി റോട്ടാ മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ വർഷം മത്സരാർഥികൾക്ക് കലാമേളയിൽ പങ്കെടുക്കുവാൻ നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുനതിനാൽ, ഏതെങ്കിലും മത്സരാർഥികൾക്ക് രജിസ്ട്രേഷനുമായോ മറ്റു എന്തെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ കലാമേളയുടെ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡൻറ് ലിറ്റി ജിജോയെ (07828424575), കലാമേളയുടെ രജിസ്ട്രേഷന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ (07946565837) എന്നിവരെയോ ദേശീയ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.