ബിർമിംഗ്ഹാം: 2023ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിനു മുന്നോടിയായി സഭ മുഴുവനും സർവത്രിക തലത്തിൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്തുവാൻ മാർപാപ്പ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആരംഭിച്ച നടപടികളുടെ ഭാഗമായി 2014ൽ അന്തർദേശീയ ദൈവശാസ്ത്ര സമിതി തയാറാക്കി പ്രസിദ്ധീകരിച്ച ന്ധസെൻസുസ് ഫിദെയ് ന്ധ അടിസ്ഥാനമാക്കി വിശ്വാസ അവബോധ സെമിനാർ നടത്തി.
രൂപതയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും സൂമിലൂടെയും നടത്തിയ സെമിനാറിന് റവ. ഡോ. ജോസഫ് കറുകയിൽ(അയർലൻഡ്) നേതൃത്വം നൽകി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ന്ധഹൃദയം ഈശോക്ക് കൊടുക്കുന്നവരാണ് വിശ്വാസികൾ, വിശ്വാസം വഴി ഈശോയെ ഹൃദയത്തിലേക്ക് സ്വീകരിക്കാൻ കഴിയണം, വിശുദ്ധരിലാണ് കർത്താവ് വസിക്കുന്നതെന്ന് മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭൗതികമായ സന്പാദ്യങ്ങൾക്കപ്പുറം നിത്യതയിലേക്കുള്ള യാത്രക്കായി നാം എന്ത് സന്പാദ്യമാണ് കരുതിവച്ചിരിക്കുന്നതെന്ന് നാം ആത്മമപരിശോധന ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനഡാലിറ്റി എന്ന ആശയം ഗൗരവമായി ചർച്ച ചെയ്യുന്ന ഈ നാളുകളിൽ വിശ്വാസ അവബോധത്തോടെ ഒരു ഹൃദയമായി ഒന്നിച്ചു നടക്കലിന്റെ പാതയിൽ വിശ്വാസിസമൂഹം വിശ്വാസത്തിന്റെ വിധേയത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, പ്രായോഗിക ജീവിതത്തിലും പ്രതികൂല സാഹചര്യങ്ങളിലും ,വിശ്വാസത്തിന്റെ വിവേചനം തിരിച്ചറിഞ്ഞു മുൻപോട്ടു പോകുവാൻ എന്ത് ചെയ്യണമെന്ന് ന്ധസെൻസസ് ഫിദെയ്ന്ധ യുടെ അടിസ്ഥാനത്തിൽ റവ. ഡോ ജോസഫ് കറുകയിൽ സെമിനാറിൽ ഉദ്ബോധിപ്പിച്ചു. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് മാരായ റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുര, റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു . പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി റോമിൽസ് മാത്യു സ്വാഗതവും , ജോയിന്റ് സെക്രട്ടറി ജോളി മാത്യു നന്ദിയും അർപ്പിച്ചു.
ഷൈമോൻ തോട്ടുങ്കൽ