ബെർലിൻ: മാർ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ജർമനിയിലെ വിവിധ മേഖലകളിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷിച്ചു. നവംബർ 6 ശനിയാഴ്ച ലുഡ്വിഗ്ഹാഫനിൽ ഫാ.തോമസ് എബ്രഹാം (ജിബിൻ) വിശുദ്ധ കുർബാനയ്ക്കും, പെരുനാൾ ശുശ്രൂഷകൾക്കും മുഖ്യ കാർമികത്വം വഹിച്ചു.
നവംബർ 7 ഞായറാഴ്ച ബോണൽ നടന്ന കുർബാനയ്ക്ക് ഫാ. ആഷു അലക്സാണ്ടർ മുഖ്യകാർമ്മികത്വം വഹിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റൻഹോർസ്റ്റിലെ സെന്റ് മാർട്ടിൻ ദേവാലയത്തിൽ നടന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. തോമസ് എബ്രഹാം മുഖ്യകാർമ്മികത്വം വഹിച്ചു. ആഘോഷത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.
പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥ അനേകായിരങ്ങൾക്ക് ആശ്വാസവും നാനാജാതി മതസ്ഥർക്ക് അനുഗ്രഹവുമായി പരിലസിക്കുകയാണെന്ന് പെരുന്നാൾ സന്ദേശത്തിൽ വൈദികർ ഓർമ്മിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കും പെരുന്നാൾ ആഘോഷങ്ങൾക്കും വിവിധ സ്ഥലങ്ങളിൽ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളോടൊപ്പം മാത്യു കാക്കനാട്ടുപറന്പിൽ, സിനോ വർഗീസ് (ബോണ്‍) അന്നമ്മ കുരുവിള കോലത്തുകളത്തിൽ നെയ്യശേരി, ജിജു കുര്യൻ ചെറുകാലത്ത് (ലുഡ്വിഗ്ഹാഫൻ), വർഗീസ് ആലിന്റെ മേലതിൽ, ഷിജു (സെന്റൻഹോർസ്ററ്) എന്നിവർ നേതൃത്വം നൽകി. നവംബർ 28 ഞായറാഴ്ച വൈകിട്ട് മന്നിന് പരി. പരുമല തിരുമേനിയുടെ പെരുന്നാളും വിശുദ്ധ കുർബാനയും നോർത്തേൻ വെസ്റ്റ്ഫാളനിലെ, എസൻ (An St. Ignatius 8, 45128 Essen)നഗരത്തിൽ നടക്കും.
ജോസ് കുന്പിളുവേലിൽ