പാരീസ്: തിങ്കളാഴ്ച രാവിലെ കാൻ പട്ടണത്തിൽ പോലീസ് സ്റ്റേഷനു മുന്പിൽ പോലീസ് വാഹനത്തിൽ ഇരിക്കുകയായിരുന്ന രണ്ടു പോലീസുകാരെ കുത്തിയ അൾജീരിയൻ സ്വദേശിയെയും (37) രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.
രാവിലെ പട്രോളിംഗിനു പോകാൻ തയാറായിക്കൊണ്ടിരുന്ന പോലീസുകാരാണ് ആക്രമണത്തിനിരയായത്. കവചിത വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാൽ അവർക്കു പരിക്കേറ്റില്ല. ആക്രമിക്കപ്പെട്ടവരിൽ ഒരാൾ വനിതാ പോലീസാണ്. പോലീസുകാർ വെടിയുതിർത്താണ് അക്രമികളെ കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ അക്രമിയുടെ ബന്ധുക്കളാണ് മറ്റു രണ്ടു പേർ. മൂവരും ഒന്നിച്ചാണു വന്നത്.
അക്രമി 2009-ൽ ഇറ്റലിയിലും തുടർന്ന് 2016-ൽ ഫ്രാൻസിലും എത്തിയ ആളാണ്. ഇത് ഭീകരാക്രമണമാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കൊലപാതകശ്രമത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.