ലൂസിഫർ സിനിമയെ കുറിച്ചുള്ള വാർത്തകൾ ക്ക് പ്രേക്ഷക പ്രീതിയേറെയാണ്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ലൂസിഫറിൽ ഇന്ദ്രജിത്ത് വില്ലനാണെന്നാണ് വിവരം. പക്ഷേ ഈ വാർത്തയ്ക്ക് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലായെന്ന് മാത്രം. അനിയൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചേട്ടൻ ഇന്ദ്രജിത്ത് വില്ലനായി എത്തുന്നുവെന്ന വാർത്ത പ്രേക്ഷകരെ ആകാംക്ഷയിലാക്കിയരിക്കുകയാണ്.
ചുമ്മാ ഒരു വില്ലൻ വേഷമല്ല, അഭിനയ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ ഇന്ദ്രജിത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെ വില്ലനായി ഇന്ദ്രജിത്ത് മികച്ച അഭിനയ പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകുന്നതേയുള്ളു. ചിത്രത്തിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്ന ജോലി തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്.