ബെർലിൻ: ജർമനിയിലെ ജനങ്ങളുടെ പേരിൽ കഴിഞ്ഞ 16 വർഷത്തെ ഭരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അംഗല മെർക്കലിനെ ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റെറയിൻമെയർ (65) വിടുതൽ സർട്ടിഫിക്കറ്റ് നൽകി.
പ്രസിഡന്റിന്റെ കൊട്ടാരമായ ബെല്ലെവ്യൂ പാലസിൽ, പ്രസിഡന്റ് സ്റൈറൻമയർ മെർക്കലിന് സർക്കാർ തലവനായി കഴിഞ്ഞ നാല് നിയമനിർമാണ കാലയളവിനുശേഷം ഡിസ്ചാർജ് സർട്ടിഫിക്കറ്റ് നൽകി. മെർക്കലിന്റെ മന്ത്രിസഭയിലെ മന്ത്രിമാരെയും ചൊവ്വാഴ്ച വൈകീട്ട് ഒൗദ്യോഗികമായി പ്രസിഡന്റ് പിരിച്ചുവിട്ടു.
ജർമ്മൻ ചരിത്രത്തിലെ ഒരു നിർണായക വ്യക്തിയായി സ്റെറയ്ൻമെയർ ചാൻസലറെ പ്രശംസിച്ചു. 16 വർഷത്തെ ഭരണത്തിൽ, മെർക്കൽ നിരവധി പ്രതിസന്ധികൾ അനുഭവിക്കുകയും പൗര·ാരുടെ വിശ്വാസം നേടുകയും അതേ സമയം ജർമ്മനിയോട് അന്താരാഷ്ട്ര ബഹുമാനവും വാത്സല്യവും നേടുകയും ചെയ്തതായി പ്രസിഡന്റ് പറഞ്ഞു.
മെർക്കൽ മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷവും, ഒരു പുതിയ ചാൻസലറും പുതിയ മന്ത്രിമാരും തെരഞ്ഞെടുക്കപ്പെടുന്നതുവരെ കെയർടേക്കറായി ഫെഡറൽ ഗവണ്മെന്റ് അധികാരത്തിൽ തുടരും.
ട്രാഫിക് ലൈറ്റ് പാർട്ടികളായ എസ്പിഡി, ഗ്രീൻസ്, എഫ്ഡിപി കഷികൾ ബുധനാഴ്ച മുതൽ സർക്കാർ രൂപീകരണ ചർച്ചകൾ പുനരാരംഭിച്ചു. നവംബർ അവസാനത്തോടെ പുതിയ സർക്കാരിന്റെ കൂട്ടുകക്ഷി മുന്നണി കരാറിന് അംഗീകാരം നൽകും. മന്ത്രിമാരുടെ എണ്ണവും അവരുടെ വകുപ്പുകളും പ്രഖ്യാപിക്കും. ട്രാഫിക് ലൈറ്റ് കൂട്ടുകെട്ടിലെ രണ്ടാമത്തെ വലിയ കക്ഷിയും, പാർലമെന്റിലെ മൂന്നാമത്തെ വലിയ പാർട്ടിയുമായ ഗ്രീൻസിന്റെ ചാൻസലർ സ്ഥാനാർഥിയായിരുന്ന അന്നലെന ബയർബോക്ക് ഷോൾസ് ഭരണകൂടത്തിലെ ഉപചാൻസലറാവുമെന്നാണ് സൂചന. എങ്കിൽ ജർമനിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപചാൻസലർ എന്ന പദവിയും 44 കാരിയായ ബയർബോക്കിന് സ്വന്തമാവും.
മുൻപ് ഗ്രീൻ പാർട്ടി 1998-2005 കാലഘട്ടത്തിൽ എസ്പിഡിയുടെ നേതൃത്വത്തിലുള്ള ഗേഹാർഡ് ഷ്രൊയ്ഡറുടെ മന്ത്രിസഭയിലാണ് ഭരണത്തിലേറിയിരുന്നത്. അതുകൊണ്ടുതന്നെ രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഒരു ഭരണത്തിലേയ്ക്കുള്ള തിരിച്ചുവരവ് ഗ്രീൻസിനെ സംബന്ധിച്ചിടിത്തോളം വലിയ കാര്യമാണ്.ഡിസംബർ ആദ്യം 63 കാരനായ ഒലാഫ് ഷോൾസ് ചാൻസലറായി പുതിയ സർക്കാർ അധികാരത്തിലേറുമെന്നാണ് സൂചന.
ജോസ് കുന്പിളുവേലിൽ