ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ പുതുപ്പള്ളി പള്ളി എന്നപേരിൽ അറിയപ്പെടുന്ന ബർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കുട്ടികളുടെ ആത്മീയ ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിന് എല്ലാ വർഷവും നടത്തി വരാറുള്ള ജെഎസ് വിബിഎസ് ഈ വർഷവും ഒക്ടോബർ 30നു ബർമിംഗ്ഹാം സ്റ്റെച്ച്ഫോർഡിലുള്ള ഓൾ സെയിന്റസ് ചർച്ചിൽ നടത്തപ്പെടുന്നു.
ഈ വർഷത്തെ ചിന്ത വിഷയം "വിശ്വാസവും നല്ല മനഃസാക്ഷിയും' (1 തിമോത്തി1-19 )"Having Faith and Good Conscience" ആത്മീയ നിറവിൽ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി.
മിഡ്ലാൻഡിലെ ആദ്യ യാക്കോബായ പള്ളിയായ ബർമിംഗ്ഹാം സെന്റ ജോർജ് യാക്കോബായ പള്ളിയുടെ അൽമിയ സംഘടനയായ സണ്‍ഡേ സ്കൂളിന്റെയും പള്ളി ഭരണസമിതിയുടെയും നേതൃത്വത്തിൽ ജഐസ്വിബിഎസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ മാതാപിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് വികാരി റവ. ഫാ. രാജു ചെറുവള്ളിൽ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദർശിക്കുക.
രാജു വേലംകാല