ജനീവ: കോവിഡ് മഹാമാരി 2022ലും തുടരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ദരിദ്രരാജ്യങ്ങൾക്ക് ആവശ്യമായ വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ആശങ്ക പ്രകടിപ്പിച്ചത്.
ആഫ്രിക്കയിൽ ജനസംഖ്യയുടെ അഞ്ചുശതമാനത്തിനു മാത്രമാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്. മറ്റു ഭൂഖണ്ഡങ്ങളിൽ 40 ശതമാനത്തോളം പേർക്ക് ലഭിച്ച സ്ഥാനത്താണിത്. അന്‍പതിലധികം രാജ്യങ്ങൾക്ക് വാക്സിൻ വിതരണ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡബ്ള്യു.എച്ച്.ഒ. മുതിർന്ന ഉപദേഷ്ടാവ് ഡോ. ബ്രൂസ് അയൽവാർഡ് ചൂണ്ടിക്കാട്ടുന്നു.
ഈവർഷം അവസാനത്തോടെ ദരിദ്ര, ഇടത്തരം രാജ്യങ്ങൾക്കുള്ള കോവാക്സ് പദ്ധതിയിലൂടെ 200 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാണ് ഡബ്ല്യുഎച്ച്ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 37.1 കോടി ഡോസ് മാത്രമാണ് വിതരണംചെയ്യാനായത്.
കോവാക്സ് പദ്ധതിയിലൂടെ വിതരണംചെയ്യേണ്ട വാക്സിൻ സ്വന്തം രാജ്യത്ത് വിതരണംചെയ്ത ബ്രിട്ടന്റെയും കാനഡയുടെയും നടപടിയെ അയൽവാർഡ് വിമർശിച്ചു. ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനാവശ്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് സന്പന്നരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ജോസ് കുന്പിളുവേലിൽ