ബെർലിൻ : ജർമനിയിലുടനീളം ആഞ്ഞു വീശിയ കൊടുങ്കാറ്റും ശക്തമായ പേമാരിയും രാജ്യത്തെ വിറപ്പിച്ചു. ശക്തമായ കാറ്റും കനത്ത മഴയും വ്യാഴാഴ്ച ദിവസം ജർമനിയിലാകെ നാശം വിതച്ചു. ് വൈദ്യുതി വിച്ഛേദനത്തിനും കാരണമായി. എന്നാൽ ഒരിടത്തും ആളപായം ഉണ്ടായിട്ടില്ല.
കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിൻ യാത്രയ്ക്ക് കടുത്ത തടസം നേരിട്ടു. തുറിംഗൻ, സാക്സോണി, സാക്സണ്-അൻഹാൾട്ട് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പ്രാദേശിക റെയിൽ സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നു. സാർലാൻഡ്, ഹെസൻ, റൈൻലാൻഡ്-ഫാൽസ്, ബാഡൻ-വുർട്ടംബർഗ്, ബവേറിയ എന്നിവിടങ്ങളിലും നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചിലയിടങ്ങളിൽ കാലതാമസങ്ങളും ഉണ്ടായതായി ജർമൻ റെയിൽവേ അറിയിച്ചു.
ബ്രാൻഡൻബർഗ് സംസ്ഥാനത്തിൽ കൊടുങ്കാറ്റ് ഭീകരാവസ്ഥയാണ് സൃഷ്ടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിലേയ്ക്ക് മരം കടപുഴകിവീണ് വീണ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ട്രാക്കുകളിൽ നിന്ന് മരങ്ങളും മറ്റു തടസങ്ങളും നീക്കംചെയ്യാനും ഓവർഹെഡ് ലൈനുകൾ നന്നാക്കാനും കേടുപാടുകൾ രേഖപ്പെടുത്താനും നൂറുകണക്കിന് ജീവനക്കാരെ നിയോഗിക്കേണ്ടി വന്നു. അതേസമയം, ബ്രാൻഡൻബർഗ്, സാക്സോണ്, സാക്സോണി -അൻഹാൾട്ട്, തുരിംഗൻ എന്നിവിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
വൈദ്യുതി തടസം ഏകദേശം 50,000 ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. ഇഗ്നാറ്റ്സ് ചുഴലിക്കാറ്റ് അതിരാവിലെതന്നെ പടിഞ്ഞാറൻ ജർമ്മനിയിൽ ശക്തിയാർജ്ജിച്ചിരുന്നു. മണിക്കൂറിൽ 115 മുതൽ 166 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിലവിൽ കൊടുങ്കാറ്റ് രാജ്യത്തിന്റെ മധ്യഭാഗത്തേക്കും കിഴക്കോട്ടും നീങ്ങുന്നു. വെസ്ററ്ഫാളിയയിൽ കുറെ സമയത്തേക്ക് ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കേണ്ടി വന്നു.
ജോസ് കുന്പിളുവേലിൽ