ബെർലിൻ: റൈൻലാൻഡ്-ഫാൽസിലെ ഹാൻ വിമാനത്താവളത്തിന്റെ ഓഹരികൾ ഒരു ചൈനീസ് കന്പനിക്ക് കൈമാറിയതോടെ നാല് വർഷങ്ങൾക്ക് ശേഷം, വിമാനത്താവളം പാപ്പരായി പ്രഖ്യാപിച്ചു. ഹണ്സ്റുക്കിലെ കന്പനിയാണ് പാപ്പർ ഹർജി ഫയൽ ചെയ്തത്. ബാഡ് ക്രൂസ്നാഹിലെ ജില്ലാ കോടതിയിൽ പാപ്പരായെന്ന ഹർജി സമർപ്പിച്ചതായി ഹാൻ ഓപ്പറേഷൻസ് മാനേജർ ക്രിസ്റേറാഫ് ഗോയറ്റ്സ്മാൻ പറഞ്ഞു. ഫ്രാങ്ക്ഫർട്ട് അഭിഭാഷകൻ ജാൻ മാർക്കുസ് പ്ലാന്ററെ പ്രാഥമിക പാപ്പരത്ത അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.
ചൈനീസ് എച്ച്എൻഎയുടെ തലവൻമാർ അറസ്ററിലായന്നും റിപ്പോർട്ടുണ്ട്. പ്രമുഖ ചൈനീസ് ഗ്രൂപ്പായ എച്ച്എൻഎയുടെ ഉടമസ്ഥതയിലുള്ള ഹാൻ എയർപോർട്ടിന്റെ 82.5 ശതമാനം ഓഹരിയാണുള്ളത്. 2017 ൽ റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്ത് നിന്ന് 15 ദശലക്ഷം യൂറോയ്ക്ക് ഈ കന്പനി ഓഹരികൾ സ്വന്തമാക്കി. ബാക്കി 17.5 ശതമാനം ഇപ്പോഴും ഹെസൻ സംസ്ഥാനത്തിന്റെ പക്കലാണ്.
ഫ്രാങ്ക്ഫർട്ട്-ഹാൻ റീജണൽ എയർപോർട്ട് 1990 കളിൽ ഒരു മുൻ യുഎസ് മിലിറ്ററി എയർഫീൽഡിലാണ് നിർമ്മിച്ചത്. 1999 ഏപ്രിലിൽ ആദ്യത്തെ പാസഞ്ചർ വിമാനം ഇവിടെ ഇറങ്ങി. റയാനയർ വിമാനമാണ് ആദ്യമായി ലാന്റ് ചെയ്തത്. ഈ ചരിത്രപരമായ നീക്കം ജർമ്മനിയിലുടനീളമുള്ള വിമാന യാത്രയുടെ ഒരു പുതിയ യുഗത്തന് കളമൊരുക്കി. കാരണം കുറഞ്ഞ ചെലവിൽ വിമാനത്തിൽ പറക്കുന്ന കാലഘട്ടമായി പിന്നീട് മാറുകയായിരുന്നു. ടിക്കറ്റിന് കുറഞ്ഞ നിരക്കിലുള്ള എയർലൈൻ ജനങ്ങളിൽ വശ്വാസം വർദ്ധിച്ചതോടെ യൂറോപ്പിൽ തന്നെ വിലക്കുറവിന്റെ വിമാനയാത്രാ യുഗം ജനപ്രീതി നേടി.
പ്രാദേശിക വിമാനത്താവളമാണങ്കിലും 2019 ൽ നല്ല സമയങ്ങളിൽ, പ്രതിവർഷം നാല് ദശലക്ഷം യാത്രക്കാർ ഇതിലൂടെ യാത്രചെയ്തു. പാൻഡെമിക്കിൽ എണ്ണം 1.5 ദശലക്ഷം യാത്രക്കാരായി ചുരുങ്ങി. പാസഞ്ചർ ബിസിനസിലെ മുൻനിരക്കാരായ ഐറിഷ് ലോ-കോസ്റ്റ്് എയർലൈൻ റയാൻ എയറും അവിടെ നിന്ന് ഭാഗികമായി പിൻവാങ്ങിയതും വിമാനത്താവളത്തിന്റെ സാന്പത്തിക നില തെറ്റിച്ചു.
ജോസ് കുന്പിളുവേലിൽ