+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജര്‍മനിയില്‍ നാണ്യചുരുക്കം ; മൊത്തവില സൂചിക കുതിക്കുന്നു

ബര്‍ലിന്‍: നാണ്യചുരുക്കം മൂലം മൊത്ത വില സൂചികയിലു‌ണ്ടായ വർധനവ് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ കലാശിച്ചു. ഭക്ഷണ സാമഗ്രികള്‍, വൈദ്യുതി, ഗ്യാസ്, ഇന്ധനം, കെട്ടിടവാടക, ഹെയര്‍ഡ്രെസിംഗ് ത
ജര്‍മനിയില്‍ നാണ്യചുരുക്കം ; മൊത്തവില സൂചിക കുതിക്കുന്നു
ബര്‍ലിന്‍: നാണ്യചുരുക്കം മൂലം മൊത്ത വില സൂചികയിലു‌ണ്ടായ വർധനവ് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ കലാശിച്ചു.

ഭക്ഷണ സാമഗ്രികള്‍, വൈദ്യുതി, ഗ്യാസ്, ഇന്ധനം, കെട്ടിടവാടക, ഹെയര്‍ഡ്രെസിംഗ് തുടങ്ങിയവയ്ക്കൊക്കെ വിലകൂടിയിരിക്കുകയാണ്. ശരത്കാലത്തിനു ശേഷവും ഈ നില തുടരുമെന്നാണ് സൂചന. ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസ് അനുസരിച്ച്, ഉപഭോക്തൃ വിലകള്‍ വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇത്തവണ 4.1 ശതമാനം വർധനവാ‌ണ്.

1993 ഡിസംബറിനു ശേഷം ആദ്യമായി ഈ സെപ്റ്റംബറില്‍ നാണ്യചുരുക്കം നാലു ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്.

ഇന്ധനവില എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. രാജ്യത്ത് ഡീസലിന്‍റെ വില റിക്കാർഡ് ഉയരത്തിലെത്തി. പെട്രോളിന് ലിറ്ററിന് ഏതാണ്ട് രണ്ടു യൂറോയാ‌ണ് വില. ‌അയൽ രാജ്യമായ ചെക്ക് റിപ്പബ്ളിക്കിൽ ജർമനിയെ ‌അപേക്ഷിച്ച് ഇന്ധന വിലയിൽ 44 സെന്‍റിലധികം വില കുറവുണ്ട്. അതിനാൽ കൂടുതൽ പേരും ഇന്ധനം നിറയ്ക്കാൻ അതിർത്തി കടന്നു പോവുകയാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുന്‍പ് ലക്സംബര്‍ഗില്‍ ഇന്ധനവില കുറവായിരുന്നതിനാല്‍ ജര്‍മന്‍കാര്‍ അവിടെപോയി ഇന്ധനം വാങ്ങുമായിരുന്നു. എന്നാല്‍ ലക്സംബര്‍ഗില്‍ നികുതി വര്‍ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ ജര്‍മനിയിലെ വിലയുമായി താരതമ്യം ചെയ്യുന്പോൾ ഉപഭോക്താക്കൾക്ക് കാര്യമായ പ്രയോജനം ഒന്നുമില്ല.

ഓര്‍ഗാനിക് ഘടകങ്ങളുള്ള ഒരു തരം പെട്രോള്‍ സൂപ്പര്‍ ഇ 10 ന്‍റെ വില ഞായറാഴ്ച ലിറ്ററിന് 1.667 രൂപയായിരുന്നു. 2012 സെപ്റ്റംബര്‍ 13 ന് എത്തിച്ചേര്‍ന്ന മുന്‍ റിക്കാർഡ് വിലയായ 1.709 രൂപയില്‍ നിന്ന് 4.2 സെന്‍റ് കുറവാണിത്.

ഡീസലിന്‍റേയും പ്രകൃതിവാതകത്തിന്‍റേയും കാര്യത്തില്‍, വീടുകള്‍ ചൂടാക്കാനുള്ള എണ്ണയുടെ ആവശ്യകതയാണ് പ്രശ്നം ഇത്രയധികം വര്‍ധിപ്പിച്ചത്, ഇത് ശരത്കാലത്തും ശൈത്യകാലത്തും ഉയരും. ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍, സര്‍ക്കാരിന്‍റെ കാര്‍ബണ്‍ നികുതി നിലവില്‍ ഒരു ടണ്ണിന് 25 യൂറോയാണ്.

ജോസ് കുമ്പിളുവേലില്‍