ലണ്ടൻ: കണ്‍സർവേറ്റീവ് എംപി സർ ഡേവിഡ് അമേസ് സ്വന്തം മണ്ഡലമായ എസക്സിൽ കുത്തേറ്റ് മരിച്ചു. ലീ-ഓണ്‍-സീയിലെ ഒരു പള്ളിയിൽ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തിൽ 25 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതി കൊലയ്ക്കുപയോഗിച്ച ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു അടിയന്തിര ചികിത്സ ലഭിച്ചെങ്കിലും അവിടെവച്ചു തന്നെ അദ്ദേഹം മരണപെടുകയായിരുന്നു.
69 കാരനായ സർ ഡേവിഡ് 1983 മുതൽ സൗത്ത്ഹെൻഡ് വെസ്ററിന്റെ എംപിയാണ്. വിവാഹിതനും അഞ്ച് മക്കളുണ്ട്. മഹാനായ മനുഷ്യൻ, ഒരു മികച്ച സുഹൃത്ത്, ഒരു മികച്ച എംപി,തന്റെ ജനാധിപത്യപരമായ പങ്ക് നിറവേറ്റുന്നതിനിടെ കൊല്ലപ്പെട്ടു എന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
ഈസ്ററ്വുഡ് റോഡ് നോർത്തിലെ ബെൽഫെയർസ് മെത്തഡിസ്ററ് പള്ളിയിൽ വോട്ടർമാരുമായി സംവേദിച്ച വേളയിലാണ് അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്.
സർ ഡേവിഡ് അമേസിന്റെ മരണം ഒരു വ്യക്തിപരമായ ദുരന്തമാണെന്നും അവരെല്ലാവരും അഭിമുഖീകരിക്കുന്ന യഥാർത്ഥ അപകടസാധ്യതകളുടെ ഭയാനകമായ ഓർമ്മപ്പെടുത്തലുമാണെന്ന് സംഭവത്തെപ്പറ്റി ഞെട്ടലിലും സങ്കടത്തിലും കഴിയുന്ന എംപിമാർ പറഞ്ഞു.
സർ ഡേവിഡ് അമേസ്
ഏകദേശം നാൽപത് വർഷത്തോളം ഒരു കണ്‍സർവേറ്റീവ് ബാക്ക് ബെഞ്ചറായിരുന്ന സർ ഡേവിഡ് 1983 ൽ ബേസിൽഡണ്‍ എംപിയായി പാർലമെന്റിൽ പ്രവേശിച്ചു. 1992 ൽ അദ്ദേഹം ആ സ്ഥാനം നിലനിർത്തിയെങ്കിലും 1997 ലെ തെരഞ്ഞെടുപ്പിൽ അടുത്തുള്ള സൗത്ത്ഹെൻഡ് വെസ്ററിലേക്ക് മാറി.
ഒരു റോമൻ കത്തോലിക്കനായി വളർന്ന അദ്ദേഹം രാഷ്ട്രീയമായി ഒരു സാമൂഹിക യാഥാസ്ഥിതികനെന്ന നിലയിലും ഗർഭച്ഛിദ്രത്തിനെതിരെയും മൃഗക്ഷേമ പ്രശ്നങ്ങളിലും പ്രമുഖ പ്രചാരകനായും അറിയപ്പെട്ടു. പട്ടണത്തിന് നഗരപദവി നേടുന്നതിനുള്ള ദീർഘകാല പ്രചാരണം ഉൾപ്പെടെ സൗത്ത്ഹെൻഡിൽ ചാന്പ്യനായതിനും അദ്ദേഹം പ്രശസ്തനായിരുന്നു.
2016 ൽ ലേബർ എംപി ജോ കോക്സ് കൊല്ലപ്പെട്ടതിനെ തുടർന്ന്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിറ്റിങ് എംപിയാണ് സർ ഡേവിഡ്.
ജോസ് കുന്പിളുവേലിൽ