ബെർലിൻ: ജർമനിയിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ട്രാഫിക് ലൈറ്റ് മുന്നണിയിലെ കക്ഷികളായ എസ്പിഡി, ഗ്രീൻസ്, എഫ്ഡിപി സഖ്യ ചർച്ചകൾ പുനരാരംഭിച്ചു. തെരഞ്ഞെടുപ്പിന് കഴിഞ്ഞു രണ്ടാഴ്ചയായിട്ടും വിജയിച്ച ഏറ്റവും വലിയ കക്ഷിയായ എസ്പിഡിയുടെ നേതൃത്വത്തിലാണ് സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നത്. ത്രിതല കക്ഷികൾക്കിടയിലെ 10 മണിക്കൂർ നീണ്ട രണ്ടാമത്തെ ചർച്ചകളാണ് തിങ്കളാഴ്ച നടന്നത്.
നിലവിലെ ധനമന്ത്രി ഒലാഫ് ഷോൾസാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വാഷിംഗ്ടണ്‍ ഡിസിയിൽ ജി 20 ധനമന്ത്രിമാരുടെ യോഗത്തിനായി എസ്പിഡി ചാൻസലർ സ്ഥാനാർഥി ഒലാഫ് ഷോൾസ് പുറപ്പെടുന്നതിന് മുന്‍പ് ചൊവ്വാഴ്ച രാവിലെ 4 മണിക്കൂർ കൂടി ചർച്ചകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യുഎസിൽ നിന്ന് ഷോൾസ് ബെർലിനിൽ തിരിച്ചെത്തിയതിനുശേഷം വെള്ളിയാഴ്ച നടക്കും. ചർച്ചകളുടെ അവസ്ഥയെക്കുറിച്ച് തിങ്കളാഴ്ച പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.എന്നാൽ ഈ ആഴ്ചാവസാനത്തോടെ പ്രാരംഭ ഫലങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി പ്രതിനിധികൾ പറയുന്നു.
ജർമ്മൻ ചാൻസലർ അംഗല മെർക്കലിന്റെ സിഡിയു പാർട്ടി ഈ വർഷാവസാനത്തോടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുമെന്ന് ജനറൽ സെക്രട്ടറി പോൾ സിമിയാക്ക് തിങ്കളാഴ്ച പറഞ്ഞു. സോഷ്യൽ ഡെമോക്രാറ്റുകളോട് പാർട്ടി പരാജയപ്പെട്ട വിനാശകരമായ തെരഞ്ഞെടുപ്പിനുശേഷം പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹം വിശദീകരിച്ചു. മെർക്കലിന്റെ കീഴിൽ 16 വർഷക്കാലം അധികാരത്തിലിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ കുറഞ്ഞ വിജയം നേടിയതിന് ശേഷം പതിറ്റാണ്ടുകളിലെ ഏറ്റവും ആഴത്തിലുള്ള പ്രതിസന്ധിയുമായി പൊരുതുകയാണ്.
നിലവിലെ പാർട്ടി അധ്യക്ഷൻ അർമിൻ ലാഷെറ്റ് കഴിഞ്ഞയാഴ്ച സ്ഥാനം ഒഴിയാൻ താൻ തയാറാണെന്ന് അറിയിച്ചിരുന്നു. പാർട്ടിയുടെ ഉന്നതരുടെ പുതിയ നിര നിർണയിക്കുന്നതിനും അംഗങ്ങൾക്ക് എങ്ങനെ നേതൃത്വ തെരഞ്ഞെടുക്കൽ പ്രക്രിയയിൽ പങ്കെടുക്കാമെന്നും കോണ്‍ഗ്രസിന്റെ തീയതി നവംബർ 2 ന് പ്രഖ്യാപിക്കുമെന്ന് സീമിയാക്ക് പറഞ്ഞു.
കോണ്‍ഗ്രസ് ഡിസംബർ 6 മുതൽ 13 വരെ ഡ്രെസ്ഡനിലാവും നടക്കുക. ജർമനിയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ നോർത്ത് റൈൻ-വെസ്ററ്ഫാലിയയുടെ സംസ്ഥാന പ്രീമിയർ ആയ ലാഷെറ്റ് ജനുവരിയിലാണ് സിഡിയുവിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.
ജോസ് കുന്പിളുവേലിൽ