ലീഡ്സ്: മലയാളികളുടെ മനം നിറച്ചു ലിമ കലാവിരുന്ന്. മലയാളികൾ ഏറെകാലമായി കാത്തിരുന്ന ലിമ(ലീഡ്സ് മലയാളി അസോസിയേഷൻ)കലാവിരുന്ന് ആംഗ്ലെഴ്സ് ക്ലബിൽ പൂർവാധികം ഭംഗിയോടെ നടത്തപെട്ടു. പുതിയ മലയാളികൾക്ക് പരിചയപെടാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമുള്ള വേദിയിൽ പ്രസിഡന്റ് ജേക്കബ് കുയിലാടാൻ നിലവിളക്ക് തെളിച്ചു ചടങ്ങുകൾക്കു നേതൃത്വം നൽകി.
കോവിഡ് മഹാമാരിയിൽ തളർന്നു പോയ കുടുംബങ്ങളെ സ്മരിച്ചു കൊണ്ട് ആരംഭിച്ച കലാവിരുന്ന്, പിന്നീട് മനോഹരമായ കലാപരിപാടികൾ കൊണ്ട് കാണികളെ കൈയിലെടുത്തു. അസോസിയേഷനിലെ തന്നെ പ്രഗത്ഭരായവർ ക്ലാസിക്, സിനിമാറ്റിക്ക്, ഫ്യൂഷൻ ഡാൻസ്, സോംഗ്സ്, കഥപ്രസംഗം എന്നീ പരിപാടികൾ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ജേക്കബ് കുയിലാടൻ സംവിധാനം ചെയ്ത നാടകം ന്ധഅമ്മയ്ക്കൊരു താരാട്ട് ന്ധകാണികൾ കരഘോഷത്തോടെ വരവേറ്റു. അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയമാണ് കാഴ്ചവച്ചത്.
അവസാനം മനം നിറഞ്ഞു ആവേശത്തോടെ എല്ലാവരും ഡിജേ ഡാൻസിൽ ആനന്ദ നൃത്തമാടി. തുടർന്നും ലിമ അസോസിയേഷൻ എല്ലാവർക്കും താങ്ങായി ഉണ്ടാകുമെന്ന ഉറപ്പു നൽകി. വൈകുന്നേരം അഞ്ചു മണിയോടെ മനോഹരമായി ചടങ്ങുകൾ പരിവസാനിച്ചു.
അലക്സ് വർഗീസ്