ബെർലിൻ: ജർമനിയിൽ തീവ്ര വലതുപക്ഷ സംഘടനകളുമായുള്ള ബന്ധം വ്യക്തമായ സൈനികരെ സസ്പെൻഡ് ചെയ്തു. ഒരു ബറ്റാലിയനിലെ ഡസൻ കണക്കിനു സൈനികർ ഇതിൽ ഉൾപ്പെടുന്നു. ലൈംഗിക പീഡനം സംബന്ധിച്ച അന്വേഷണവും ഇവർക്കെതിരേ തുടരുകയാണ്.
വോൾഫ്പാക്ക് എന്നാണത്രെ ഈ വലതുപക്ഷ സൈനിക സംഘം സ്വയം വിശേഷിപ്പിക്കുന്നത്. അഡോൾഫ് ഹിറ്റ്ലർ അവസാന കാലത്ത് ചെലവഴിച്ചിരുന്ന ബർലലിനടുത്തുള്ള രഹസ്യ ബങ്കറാണ് ഇവർക്ക് ഏറ്റവും വിശേഷപ്പെട്ട ഇടം.
വിദേശ രാഷ്ട്രത്തലവൻമാർ ജർമനി സന്ദർശിക്കുന്പോൾ സ്വീകരിക്കുന്നതിനും സൈന്യത്തിന്റെ പ്രത്യേക ചടങ്ങുകൾക്കും മറ്റും ഉത്തരവാദപ്പെട്ട ബറ്റാലിയനാണ് വലതുപക്ഷത്തിന്റെ കരിനിഴലിൽപ്പെട്ടിരിക്കുന്നത്. ആരോപണവിധേയരായ എല്ലാ സൈനികരെയും അവരുടെ ചുമതലകളിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരിക്കുന്നു എന്നാണ് വിവരം.
യൂണിറ്റിനുള്ളിൽ നിന്നു തന്നെ ഉയർന്ന പരാതികളെത്തുടർന്നാണ് ഇവർക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ആരോപണങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ജോസ് കുന്പിളുവേലിൽ