വിയന്ന: ഓസ്ട്രിയയിലെ മലയാളി വിശ്വാസികൾ കൊരട്ടി മുത്തിയുടെ തിരുനാൾ ഒക്ടോബർ 16 ശനിയാഴ്ച വിയന്നയിലെ മൈഡിലിംഗിലുള്ള മരിയ ലൂർദ്സ് പള്ളിയിൽ ആഘോഷിക്കുന്നു. പത്താം തവണയാണ് വിയന്നയിൽ കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷിക്കുന്നത്. കേരളത്തിലെ ലൂർദ് എന്നറിയപ്പെടുന്ന കൊരട്ടി പള്ളിയിലെ തിരുനാൾ വിയന്നയിൽ ആദ്യമായി ആരംഭിക്കുന്നത് 2012ൽ ആയിരുന്നു.
തിരുനാൾ ദിനത്തിലെ തിരുകർമ്മങ്ങൾ ഫാ. തോമസ് താണ്ടപ്പിള്ളിയുടെ ആശീർവാദത്തോടെ ഉച്ചകഴിഞ്ഞ് മൂന്നിന് മൈഡിലിംഗിൽ ആരംഭിക്കും. തിരുനാളിനെ ഭക്തിസാന്ദ്രമാക്കാൻ ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദിഞ്ഞ്, പ്രദക്ഷിണം, നേർച്ചവിരുന്ന് എന്നിവയുണ്ടായിരിക്കും.
കൊരട്ടി എന്ന സ്ഥലത്തെ പരിശുദ്ധ ദൈവമാതാവിന്റെ പേരിലുള്ള പ്രശസ്തിയാർജിച്ച തീർഥാടന കേന്ദ്രത്തിന്റെ അലകൾ ഇപ്പോൾ യുറോപ്പിലും വ്യാപിക്കുകയാണ്. കൊരട്ടി മുത്തി എന്ന പേരിലുള്ള മാതാവിന്റെ പ്രതിഷ്ഠ വിയന്നയിലും ഏറെ ഒരുക്കങ്ങളോട് കൂടിയാണ് നടത്തുന്നത്.
തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ യുറോപ്പിലെ എല്ലാ ഭക്തരെയും ക്ഷണിക്കുന്നതായി ഓസ്ട്രിയയിലെ കൊരട്ടി മുത്തിയുടെ കൂട്ടായ്മ അറിയിച്ചു. നേർച്ചയിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
ജോബി ആന്റണി