സണ്ടർലൻഡ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവർത്തനത്തിൽ നിന്നും മാറി നിന്ന സണ്ടർലൻഡ് മലയാളി കാത്തലിക് കമ്യുണിറ്റി വീണ്ടും പ്രവർത്തന മണ്ഡലത്തിലേക്ക് വരുന്നു . ഞായറാഴ്ച കൂടിയ ആലോചന യോഗത്തിൽ വരും നാളുകളിൽ ചെയ്യേണ്ട കർമ്മ പദ്ധതികളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ജപമാലമാസാചരണവും ഫാമിലി കൂട്ടായ്മകളും വരുംദിവസങ്ങളിൽ സംഘടിപ്പിക്കും. പ്രാർഥനയോടെ തുടങ്ങിയ യോഗം കുറെ കാലങ്ങൾക്കുശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സ്നേഹകൂട്ടായ്മായി മാറി. കമ്മ്യുണിറ്റിയുടെ ക്രിസ്മസ്, ന്യൂ ഇയർ സംഗമം ജനുവരി 2, ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ വൈവിധ്യമാർന്ന സാംസകാരിക പരിപാടികളോടെ നടക്കുന്നതായിരിക്കും.
മാത്യു ജോസഫ്