ഡബ്ലിൻ : വിരസമായ കോവിഡ് കാലങ്ങൾക്കു വിരാമിട്ട് കാൽപ്പന്തുകളിയുടെ ആരവങ്ങൾ ഗോൾവേയിൽ ഉയരുകയായി. രണ്ടാമത് ജിഐസിസി കപ്പ് ഇൻഡോർ ഫുട്ബോൾ മത്സരങ്ങൾ ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 9.30 മുതൽ ഗോൾവേ കാസിൽഗാർ ജിഎഎ ക്ലബ് ഇൻഡോർ ഫുട്ബോൾ പിച്ചിൽ വച്ചു നടത്തപ്പെടുന്നു.
ഗോൾവേ, ഡബ്ലിൻ, ലിംറിക്, കോർക് എന്നിവടങ്ങളിൽ നിന്നുള്ള 12 ടീമുകൾ 15 മത്സരങ്ങളിൽ ഏറ്റുമുട്ടുന്നു. (1. Dublin United. 2, Lucan Athletic 3, Dublin Ballers 4, Galway Galaxy FC 5. Galway Gators 6 Limerick Rovers FC 7 Dublin All Stars 8, Strikers FC Dublin 9. Irish Blasters 10. Seven Kings FC -Tuam 11. United Spartans FC 12. Republic of Cork FC)
വിജയികൾക്ക് ജിഐസിസി നൽകുന്ന റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും മെഡലുകളും ഉണ്ടായിരിക്കും. ഇന്ത്യൻ ഭക്ഷണവും, ഇന്ത്യൻ വിഭവങ്ങളും ചായ, കോഫീ എന്നിവയും അന്നേ ദിവസം ലഭ്യമാണ്. ലക്കി ഡിപ് ഡ്രോയിലൂടെ കാണികൾക്കായി മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
7 - എ സൈഡ് ഫുട്ബോളിന്റെ വീറും വാശിയും, സൗഹൃദവും ആഹ്ലാദവും, നിരാശയും സമുന്വയിയ്ക്കുന്ന ഈ അസുലഭദിനത്തിലേക്ക് എല്ലാ മലയാളികളെയും കായിക പ്രേമികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘടകരായ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC)യുടെ ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
https://www.facebook.com/indiansingalway
ജെയ്സണ് കിഴക്കയിൽ