എയ്ൽസ്ഫോർഡ്: കർമലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ കർമഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്ൽസ്ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന നാലാമത് തീർഥാടനം ഭക്തിസാന്ദ്രമായി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകിയ മരിയൻ തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നു വൈദികരും സമർപ്പിതരുമടക്കം അനേകം വിശ്വാസികൾ പങ്കെടുത്തു.
മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നിൽ പരിശുദ്ധ ജപമാലയോടുകൂടിയാണു തിരുനാൾ തിരുക്കർമങ്ങൾക്കു തുടക്കമായത്. തുടർന്നു മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയിൽ മോൺ. ജോർജ് ചേലക്കൽ, മോൺ. ജിനോ അരീക്കാട്ട് എന്നിവരും രൂപതയിലെ മറ്റു വൈദികരും സഹകാർമികരായി. വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസത്തെ മുറുകെപ്പിടിക്കാനും പ്രതിസന്ധികളിൽ കർമലമാതാവിന്റെ സംരക്ഷണം തേടാനും മാർ സ്രാന്പിക്കൽ ആഹ്വാനം ചെയ്തു. പ്രദക്ഷിണത്തിനുശേഷം സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
ഷൈമോൻ തോട്ടുങ്കൽ