+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​യി​ലെ വ​സ്ത്ര​ങ്ങ​ൾ മു​ഴു​വ​ൻ ന​ൽ​കി ഹാ​രി​ഷ

ദു​രി​ത​ബാ​ധി​ത​ർ​ക്കു വ​സ്ത്ര​ശേ​ഖ​രം ദാ​നം ന​ല്കി ന​ന്മ​മ​ര​മാ​യി മാ​റി​യ എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ നൗ​ഷാ​ദി​നു പി​ന്നാ​ലെ ത​ന്‍റെ തു​ണി​ക്ക​ട​യി​ലെ മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും പ്ര​ള​യ ദു​രി​ത ബ
ക​ട​യി​ലെ വ​സ്ത്ര​ങ്ങ​ൾ മു​ഴു​വ​ൻ ന​ൽ​കി ഹാ​രി​ഷ
ദു​രി​ത​ബാ​ധി​ത​ർ​ക്കു വ​സ്ത്ര​ശേ​ഖ​രം ദാ​നം ന​ല്കി ന​ന്മ​മ​ര​മാ​യി മാ​റി​യ എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ നൗ​ഷാ​ദി​നു പി​ന്നാ​ലെ ത​ന്‍റെ തു​ണി​ക്ക​ട​യി​ലെ മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും പ്ര​ള​യ ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യി ന​ല്കി​യി​രി​ക്കു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി കോ​മ്പാ​റ​മു​ക്ക് സ്വ​ദേ​ശി​നി ഹാ​രി​ഷ​യെ​ന്ന യു​വ​തി. കോ​മ്പാ​റ​മു​ക്കി​ല്‍ ഉ​മ്മാ​സ് ക​ള​ക്ഷ​ന്‍ എ​ന്ന പേ​രി​ൽ വ​സ്ത്ര വ്യാ​പാ​രം ന​ട​ത്തു​ക​യാ​ണി​വ​ർ.

ടി​ക് ടോ​ക്കി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ അ​മ്മാ​മേം കൊ​ച്ചു​മോ​നും എ​ന്ന ഗ്രൂ​പ്പി​ന്‍റെ ലൈ​വ് ഷോ ​ക​ണ്ടി​ട്ടാ​ണ് ഹാ​രി​ഷ വ​സ്ത്ര​ങ്ങ​ള്‍ ന​ൽ​കാ​മെ​ന്നു സ​ന്ദേ​ശം ന​ൽ​കി​യ​ത്. വ​സ്ത്ര​ങ്ങ​ൾ എ​ത്തി​ച്ചു ത​രാ​മെ​ന്നു ഹാ​രി​ഷ പ​റ​ഞ്ഞെ​ങ്കി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രു​ടെ ക​ട​യി​ലെ​ത്തി വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. കു​റ​ച്ചു വ​സ്ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലെ​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ക​ട​യി​ലെ മു​ഴു​വ​ൻ വ​സ്ത്ര​ങ്ങ​ളും ന​ല്‍​കു​ക​യാ​യി​രു​ന്നു ഹാ​രി​ഷ.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഭ​ര്‍​ത്താ​വ് ഫൈ​സ​ലി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു ദാ​നം. ഇ​നി ത​നി​ക്ക​റി​യാ​വു​ന്ന ത​യ്യ​ൽ ജോ​ലി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു ഹാ​രി​ഷ പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്കി​പ്പോ​ള്‍ കി​ട​ക്കാ​നെ​ങ്കി​ലും ഇ​ട​മു​ണ്ടെ​ന്നും എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന ക​ണ്ടി​ല്ല​ന്നു ന​ടി​ച്ചാ​ല്‍ ദൈ​വം പൊ​റു​ക്കി​ല്ല​ന്നും ഹാ​രി​ഷ പ​റ​യു​ന്നു.

ശാ​ര​ദാ മ​ന്ദി​റി​ല്‍ അ​ഞ്ചാം ത​ര​ത്തി​ല്‍ പ​ഠി​ക്കു​ന്ന ഫൈ​ഹ​യും മ​ട്ടാ​ഞ്ചേ​രി ഗു​ജ​റാ​ത്തി വി​ദ്യാ​ല​യ​യി​ല്‍ പ​ത്താം ത​ര​ത്തി​ല്‍ പ​ഠി​ക്കു​ന്ന ഫി​ദ​യു​മാ​ണ് ഹാ​രി​ഷ​യു​ടെ മ​ക്ക​ള്‍. നി​ല​മ്പൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.
More in All :