റോം: ഇറ്റലിയുടെ തലസ്ഥാനമായ റോം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളി വനിതയ്ക്കു ഉജ്വല വിജയം. ഡെമോക്രാറ്റിക് പാർട്ടി ലേബലിൽ മത്സരിച്ചു വിജയിച്ച കൊച്ചി സ്വദേശി തെരേസ പുത്തൂരാണ് ഇറ്റലിയിലെ മലയാളികൾക്ക് അഭിമാനമായി മാറിയത്.
റോമിന്റെ ചരിത്രത്തിലാദ്യമായാണ് ഇറ്റാലിയൻ പൗരത്വമുള്ള ഒരു ഇന്ത്യൻ വനിത തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്. റോമിലെ സാൻ കാർലോ ഡി നാൻസി ഹോസ്പിറ്റലിൽ നഴ്സാണ് തെരേസ. മൂന്നു പതിറ്റാണ്ടായി റോമിൽ താമസിക്കുന്ന കൊച്ചി മട്ടാഞ്ചേരി സ്വദേശി കല്ലറക്കൽ വക്കച്ചൻ ജോർജിന്റെ ഭാര്യയാണ് തെരേസ. ഈ മാസം 3, 4 തീയതികളാണ് തെരഞ്ഞെടുപ്പ് നടന്നത്. റോമിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ മലയാളി സാന്നിധ്യം ശക്തമാണ്. പാർട്ടിയുടെ റോമിലെ പ്രസിഡന്റ് സിബി കുമാരമംഗലം മലയാളിയാണ്.
അതേസമയം ഇറ്റാലിയൻ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ ചെറുമകൾക്ക് റോം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയം. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ സ്ഥാനാർഥിയായാണ് റേച്ചൽ മുസോളിനി മത്സരിച്ചത്. ബെനിറ്റോ മുസോളിനിയുടെ നാലാമത്തെ മകൻ റൊമാനോ മുസോളിനിയുടെ മകളാണ് റേച്ചൽ. റേച്ചലിന്റെ അർധ സഹോദരിയായ അലെസാൻഡ്ര 2014-19 കാലയളവിൽ യൂറോപ്യൻ പാർലമെൻറംഗമായിരുന്നു.
ജോസ് കുന്പിളുവേലിൽ