+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണം ; ട്രാഫിക് ലൈറ്റ് മുന്നണി ചര്‍ച്ചകള്‍ തുടങ്ങി

ബര്‍ലിന്‍: ജര്‍മനിയില്‍ മുന്നണി ചര്‍ച്ചകളും സര്‍ക്കാര്‍ രൂപീകരണ സാധ്യതകളുടെ ആദ്യ ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഗ്രീന്‍ പാര്‍ട്ടിയും എഫ് ഡി പിയും തന്നെയാകും കിങ് മേക്കര്‍മാരെന്ന് ഉറപ്പായി. എസ് പി ഡിയും
ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണം ; ട്രാഫിക് ലൈറ്റ് മുന്നണി ചര്‍ച്ചകള്‍ തുടങ്ങി
ബര്‍ലിന്‍: ജര്‍മനിയില്‍ മുന്നണി ചര്‍ച്ചകളും സര്‍ക്കാര്‍ രൂപീകരണ സാധ്യതകളുടെ ആദ്യ ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഗ്രീന്‍ പാര്‍ട്ടിയും എഫ് ഡി പിയും തന്നെയാകും കിങ് മേക്കര്‍മാരെന്ന് ഉറപ്പായി. എസ് പി ഡിയും ഗ്രീന്‍ പാര്‍ട്ടിയും എഫ് ഡി പിയും തമ്മില്‍ ഇതിനകം പലവട്ടം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വ്യാഴാഴ്ച തുടക്കം കുറിച്ചു. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയുെെ രണ്ടാം ഭാഗം അുെത്ത തിങ്കളാഴ്ച നടക്കും.സെന്‍റര്‍ ~ ലെഫ്റ്റ് നേതാവ് ഒലാഫ് ഷോള്‍സിനു തന്നെയായിരിക്കും ഇവരുടെ പിന്തുണയെന്നാണ് നിലവിലുള്ള സൂചനകള്‍.

അടുത്ത ആഴ്ച മുതല്‍ "ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്.എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ മുന്‍ഗണനകള്‍ നിശ്ചയിക്കാന്‍ കഴിയും, വ്യത്യസ്ത കക്ഷികള്‍ക്ക് പരസ്പരം സംസാരിക്കാനാകുമെന്നതിന്‍റെ ശക്തമായ സൂചനയാണ് ഇപ്പോള്‍ നല്‍കുന്നത്. ഓരോ പാര്‍ട്ടിയുടെയും ജനറല്‍ സെക്രട്ടറിമാരായ വോള്‍ക്കര്‍ വിസിംഗ് (എഫ്ഡിപി), ലാര്‍സ് ക്ളിംഗ്ബീല്‍ (എസ്പിഡി), മൈക്കല്‍ കെല്‍നര്‍ (ഗ്രീന്‍സ്) ~ സാധ്യമായ ട്രാഫിക് ലൈറ്റ് പങ്കാളികളായ എസ്പിഡി, എഫ്ഡിപി, ഗ്രീന്‍സ് എന്നിവ തമ്മിലുള്ള ആദ്യത്തെ നീണ്ട ചര്‍ച്ചകളില്‍ പങ്കെടുത്തു.

അതേസമയം സിഡിയു പാര്‍ട്ടി അദ്ധ്യക്ഷപദവി രാജിവെയ്ക്കുമെന്ന് അര്‍മീന്‍ ലാഷെറ്റ് അറിയിച്ചു. സി ഡി യു ~ സി എസ് യു സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ആര്‍മിന്‍ ലാഷെറ്റ് നടത്തിയ ശ്രമങ്ങള്‍ക്കും ഇതു തിരിച്ചടിയാണ്.

-ജോസ് കുമ്പിളുവേലില്‍