ബർമിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂർവം ഏറ്റുപറഞ്ഞുകൊണ്ട് ഒക്ടോബർമാസ രണ്ടാം ശനിയാഴ്ച കണ്വെൻഷൻ 9ന് ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിൽ കണ്വൻഷൻ നയിക്കും.
ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന കണ്‍വൻഷനിൽ ഇത്തവണ പ്രമുഖ സുവിശേഷ പ്രവർത്തകനും ലിവർപൂൾ അതിരൂപതയിലെ ഡീക്കനും പ്രമുഖ ക്രൈസ്തവ മാധ്യമം പ്രവാചകശബ്ദം ഓണ്‍ലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ റവ . അനിൽ ലൂക്കോസ്, ഇംഗ്ലണ്ടിലെ പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകയുമായ റോസ് പവൽ എന്നിവരും പങ്കെടുക്കും.
മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കണ്‍വൻഷൻതന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കണ്വൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്വെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . കണ്‍വൻഷനായുള്ള പ്രാർഥനാ ഒരുക്ക ശുശ്രൂഷ ബർമിംഗ്ഹാമിൽ നടക്കും .
കണ്‍വൻഷന്റെ ആത്മീയവിജയത്തിനായി പ്രാർഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയായതിനാൽ ഓണ്‍ലൈൻ ലൈവ് ശുശ്രൂഷകളിലേക്ക് മറ്റുള്ളവരെ യേശുനാമത്തിൽ ക്ഷണിക്കുന്നു .ക്യാൻസലേഷൻ വരുന്നതനുസരിച്ച് മാത്രമായിരിക്കും ഇനി ബുക്കിങ് നടക്കുക.www.sehionuk.org എന്ന വെബ്സൈറ്റിലും സെഹിയോൻ ഫേസ്ബുക് , യൂട്യൂബ് പേജുകളിലും കണ്വെൻഷൻ ലൈവ് ആയി കാണാവുന്നതാണ്.
അഡ്രസ് :
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം ..( Near J1 of the M5)
B70 7JW.
ബാബു ജോസഫ്