ലണ്ടൻ: ഇഗ്ലണ്ടിൽ ആതുര ശുശ്രുഷയിലും സാമൂഹിക രംഗത്തും സ്തുത്യർഹ സേവനത്തിനു നൽകുന്ന ബ്രിട്ടീഷ് എന്പയർ അവാർഡിന് മലയാളിയായ കോട്ടയം സ്വദേശി എബി ജോസഫ് (ലിജോ ജോസഫ്, 35) അർഹനായി.
ബ്രിട്ടീഷ് രാജ്ഞിയുടെ നാമത്തിലുള്ളതാണ് അവാർഡ്. കെയർഹോം രംഗത്ത് എബി ജോസഫ് നടത്തിവരുന്ന സേവനങ്ങളെ അംഗീകരിച്ചാണ് അവാർഡ് നൽകിയത്. സ്വന്തം പേരിനോടു ബ്രിട്ടീഷ് എംപയർ മെഡൽ എന്നുകൂടി ചേർക്കുവാനുള്ള അനുവാദവും എബി ജോസഫിനു ലഭിച്ചു.
10 വർഷമായി ഇംഗ്ലണ്ടിൽ നഴ്സായും കെയർ ഹോം മേഖലയിലും സേവനം ചെയ്തുവരുന്ന എബി ഇപ്പോൾ സ്ട്രാറ്റ്ഫോഡിലെ അൽവെസ്റ്റൻ ലേയ്സ് ബുപ കെയർ ഹോമിൽ ക്ലിനിക്കൽ സർവീസ് മാനേജരാണ്. കോട്ടയം അമ്മഞ്ചേരി പോങ്ങാനാതടത്തിൽ ഒൗസേപ്പച്ചന്റെയും ആലീസ് ജോസഫിന്റെയും മകനാണ്. ഭാര്യ ജിനുവും ഇംഗ്ലണ്ടിൽ ആതുരശുശ്രുഷാമേഖലയിൽ ജോലി ചെയ്തുവരുന്നു.