സൂറിച്ച്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് കൈത്താങ്ങേകി സ്വിറ്റ്സർലൻഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം. സംഘടനയിലെ അംഗങ്ങളിൽനിന്നും കൂടാതെ സ്വിസിലെ മറ്റു അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച പത്തു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
ബാസലിലെ മുട്ടെൻസിലുള്ള റോമൻ കത്തോലിക്ക ദേവാലയവും കേരളത്തിലെ എല്ലാവർക്കും വാക്സിൻ പ്രോജക്ടിന് പിന്തുണ നൽകി. കേരളത്തിലേക്ക് എല്ലാവർക്കും വാക്സിൻ എന്ന ഉദ്യമം വിജയം ആക്കി തന്ന എല്ലാ സുമനസുകളോടും കെപിഎഫ്എസ് നന്ദി രേഖപെടുത്തി.
കെ പി എഫ് എസിന്റെ വൈസ് പ്രസിഡന്റ് ഡോ. ജോയ് പറന്പേട്ട്, ഫാ. ജോർജ് ഫ്രാൻസിസ് സേവ്യർ എന്നിവർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സമാഹരിച്ച തുക കൈമാറി. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നാടിനോടുള്ള കടമ എന്ന നിലയിൽ തങ്ങളാലാവുംവിധം സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം നടത്തിയതെന്ന് കെപിഎഫ്എസിന്റെ പ്രസിഡന്റായ സണ്ണി ജോസഫ് അറിയിച്ചു.
സ്വിറ്റ്സർലൻഡ് മലയാളികളുടെ ഉന്നമനവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം മുൻപാണ് പുരോഗമന സാംസ്കാരിക സംഘടനയായ കെപിഎഫ്എസിന് രൂപം നൽകിയത്. സാജൻ പെരേപ്പാടനാണ് സംഘടനയുടെ സെക്രട്ടറി കുര്യാക്കോസ് മണിക്കുട്ടിയിൽ ട്രഷർ.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ