ഡബ്ലിൻ : സീറോ മലബാർ കാത്തലിക് ചർച്ച് അയർലൻഡ് മാതൃവേദിയുടെ നാഷണൽ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സീറോ മലബാർ ചർച്ചിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിയുടെ ഈവർഷത്തെ ആദ്യത്തെ നാഷണൽ മാതൃവേദി മീറ്റിംഗ് സിറോ മലബാർ കാത്തലിക് ചർച്ച് അയർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
തിരുസഭയുടെ വളർച്ചയിൽ ഓരോ അമ്മയ്ക്കും ഉള്ള വിലയേറിയ ദൗത്യത്തെക്കുറിച്ചും പ്രവാസികളായി ജീവിക്കുന്പോൾ ഈ ദൗത്യം വിജയകരമായി നിർവഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലമന്റച്ചൻ സംസാരിച്ചു.
മാതൃവേദി നാഷണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാതൃവേദിയുടെ പ്രവർത്തി മേഖലകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കമ്മിറ്റി അംഗങ്ങളെ ഓർമിപ്പിച്ച അച്ചൻ മാതൃവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ യൂണിറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ യൂണിറ്റുകൾ ആരംഭിക്കണമെന്നും വ്യക്തമാക്കി.
യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഫോണ് സന്ദേശത്തിലൂടെ മാതൃവേദിയുടെ വളർച്ചയ്ക്കും അതിന്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുകയുണ്ടായി. തദവസരത്തിൽ അമ്മമാർ ധാർമികദിശാബോധം നൽകുന്നവരായിരിക്കണം എന്നും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹത്തിലും ധാർമ്മികദിശാബോധം വളർത്തുന്നതിൽ നല്ല പങ്കാളിത്തം വഹിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. അയർലൻഡ് സീറോ മലബാർ ഫാമിലി അപ്പസ്തൊലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു ഫാമിലി അപ്പോസ്തോലറ്റിന്റെ ഘടനയിൽ മാതൃവേദിയുടെ പങ്ക് വിശദീകരിച്ചു.
ഭാരവാഹികളായി പ്രസിഡന്റായി ഷേർലി ജോർജ്ജ് ( താല,ഡബ്ലിൻ), വൈസ് പ്രസിഡന്റായി ലിഷ രാജീവ് (ബെൽഫാസ്റ്റു), സെക്രട്ടറിയായി രാജി ഡൊമിനിക് (ലൂക്കൻ, ഡബ്ലിൻ ), പിആർഒയായി അഞ്ചു ജോമോൻ (ബ്രെയ്, ഡബ്ലിൻ ), ട്രഷറായി സ്വീറ്റി മിലൻ ( ബ്ളാച്ടേർഡ്സ്ടൗണ് , ഡബ്ലിൻ), മധ്യസ്ഥ പ്രാർഥന കോർഡിനേറ്ററായി ലഞ്ചു ജോസഫ് ( സ്ലൈഗോ, ഗോൾവേ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജെയ്സണ് കിഴക്കയിൽ