ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ചിട്ടുള്ള കേരള പദയാത്രയുടെ മുന്നോടിയായി ആലപ്പുഴ പട്ടണത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ആർത്തവത്തിന്റെ ശാസ്ത്രം എന്ന വിഷയത്തിൽ 500 ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കുന്നു.
ക്ലാസെടുക്കുന്ന പ്രവർത്തകർക്കുള്ള പരിശീലനം മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ഡോ. നജ്മ, ദൃശ്യ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. ആർത്തവം സംബന്ധിച്ച് ധാരാളം അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും നിലവിലുള്ളതിനെതിരേയുള്ള ശാസ്ത്രബോധനമാണ് പരിഷത് ലക്ഷ്യം വയ്ക്കുന്നത്. 14 മുതൽ 17 വരെ നഗരത്തിലെ 52 വാർഡുകളിലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകും. തുടർന്ന് 18, 19 തീയതികളിൽ എല്ലാ കുടുംബശ്രീ അയൽകൂട്ടങ്ങൾ കേന്ദ്രീകരിച്ചും ക്ലാസുകൾ നൽകും.