ചേർത്തല: യുവകലാസാഹിതി ചേർത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി വാരാചരണം ഗാനരചയിതാവ് പ്രഫ. തോമസ് വി. പുളിക്കൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ കവാടത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയ്ക്കു സമീപം നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാധവ് കെ. വാസുദേവ്, പി. നളിനപ്രഭ, ഗീതാ തുറവൂർ, കെ. ഉമയാക്ഷൻ, ടി.എസ്. അജയകുമാർ, മോഹനൻ ചെട്ടിയാർ, സുനർജി വെട്ടക്കൽ, എസ്.നിധി എന്നിവർ പ്രസംഗിച്ചു.
ധർണ നടത്തി
ഹരിപ്പാട്: തൃക്കുന്നപ്പുഴ നിവാസികൾ മാസങ്ങളായി അനുഭവിക്കുന്ന വില്ലേജ് ഓഫീസർ ഇല്ലാത്തതിലുള്ള ദുരിതവും കുടിവെള്ള പ്രശ്നവും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ ഹരിപ്പാട് റവന്യു ടവറിനു മുന്നിൽ ധർണ നടത്തി. വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ വിദ്യാർഥികൾ അടക്കമുള്ള ജനവിഭാഗം കടുത്ത പ്രയാസത്തിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് ഒരുകോടി 20 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. പ്രതിഷേധക്കാർ കളക്ടറെ വിളിച്ച് പ്രശ്നം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കാർത്തികപ്പള്ളി താലൂക്ക് ഓഫീസർ സമരക്കാരുമായി ചർച്ച നടത്തി. അദ്ദേഹം നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ആർ. ഹരികുമാർ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിയാർ തൃക്കുന്നപ്പുഴ, എസ്. സുജിത്ത്, ബി. അമ്മിണി, ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, പഞ്ചായത്തംഗം സിനിമോള്‍ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.