ആലപ്പുഴ: ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്യാത്തതു കാരണം പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ കഴിഞ്ഞ ഗഡു ലഭിക്കാത്തവര്‍ക്ക് പോസ്റ്റ് ഓഫീസില്‍നിന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ അക്കൗണ്ട് എടുത്തു ഗഡു കൈപ്പറ്റാം. പത്തിനകം ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്തെങ്കില്‍ മാത്രമേ പി.എം. കിസാനിന്റെ ഫെബ്രുവരി മാസത്തെ ഗഡു ലഭിക്കൂ. ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തി പൊതുജനങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പ്രീമിയം അക്കൗണ്ട് തുറക്കുന്നതിന് 200 രൂപയും ഈടാക്കും.
ജവഹര്‍ നവോദയ വിദ്യാലയ
അപേക്ഷാ സമയപരിധി നീട്ടി
ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി 15 വരെ നീട്ടി. www.navodaya.gov.in/cbseitms.rcil.gov.in/nvs എന്ന സൈറ്റുകളിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി നല്കിയ അപേക്ഷയില്‍ തിരുത്തുകള്‍ വരുത്താന്‍ 16, 17 തീയതികളില്‍ വെബ്സൈറ്റില്‍ അവസരമുണ്ട്. ജെന്‍ഡര്‍, കാറ്റഗറി, ഏരിയ, ഡിസെബിലിറ്റി, മീഡിയം ഓഫ് എക്സാമിനേഷന് തുടങ്ങിയ വിഭാഗങ്ങളിലാണ് തിരുത്തല്‍ വരുത്താന്‍ സാധിക്കുക.