ഹരിപ്പാട്: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയിൽനിന്നു പിടികൂടിയ പണം കോടതിയിൽ ഹാജരാക്കിയില്ല. സംഭവവുമായി ബന്ധപ്പെട്ട ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നിസാറിനെ സസ്പെൻഡ് ചെയ്തു.
കിടപ്പുരോഗിയെ ചികിത്സിക്കാൻ എത്തിയ ഹോം നഴ്സ് സ്വർണവും പണവും മൊബൈലും കവർന്ന കേസിൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതിയായ മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശേരിൽ സാവിത്രിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അറസ്റ്റ് ചെയ്ത സമയത്ത് 38,500 രൂപ പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട രേഖകളിൽ 2000 രൂപ മാത്രമേ ചേർത്തിരുന്നുള്ളു. സാവിത്രിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇതേപ്പറ്റി പരാതി പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.
പോക്സോ കേസ് പ്രതിയെ
വെറുതെവിട്ടു
ഹരിപ്പാട്: ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈംപ്രകാരം പോക്സോ കേസില്‍ പ്രതിയായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ ശ്യാമിനെ (36) കോടതി വെറുതെ വിട്ടു. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജിയായ എസ്. സജികുമാറാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ശ്രീജേഷ് ബോണ്‍സലെ, പി.എ. സമീര്‍, അജ്മല്‍ അബ്ദുള്‍ സലാം, മനു ശങ്കര്‍ എന്നിവര്‍ ഹാജരായി.