ചേർത്തല: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രോഗികളിൽനിന്ന് കൈക്കൂലി വാങ്ങുന്നതിൽ ആരോപിച്ച് യൂത്ത് കോൺഗ്രസ് ചേർത്തല ടൗൺ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിലായ സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപരോധം നടത്തിയത്.
ഗൈനോക്കോളജിസ്റ്റ് ഡോ.കെ. രാജനെയാണ് തിങ്കളാഴ്ച വിജിലൻസ് പിടികൂടിയത്. സാധാരണക്കാരായ ആളുകളുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയെ തകർക്കുന്ന ഡോക്ടർമാർക്കെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. രേഖാമൂലം സൂപ്രണ്ടിന് നൽകിയ പരാതിയിൻമേൽ വ്യക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂപ്രണ്ടിന്റെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. രൂപേഷ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അർജൂൻ ആര്യക്കരവെളി, എൻഎസ്യു കോ-ഓർഡിനേറ്റർ അഡ്വ. അജയ് ജുവൽ കുര്യാക്കോസ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആർ. രജിൻ, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ആർ. രവി പ്രസാദ്, അമിനുവൽ അസ്ലം എന്നിവർ നേതൃത്വം നൽകി.