+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ലി​ല്‍ പോ​യ യു​വാ​വ് വള്ളത്തിൽനിന്നു വീണു മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ഹാ​ര്‍​ബ​റി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ വ​ള്ള​ത്തി​ല്‍നി​ന്നു ക​ട​ലി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് ഒ​ന്നാം വാ​ര്‍​ഡി​ല്‍ മാ​ണി​ക​പ്പൊ​ഴി​ക്ക
ക​ട​ലി​ല്‍ പോ​യ യു​വാ​വ് വള്ളത്തിൽനിന്നു വീണു മ​രി​ച്ചു
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ഹാ​ര്‍​ബ​റി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ വ​ള്ള​ത്തി​ല്‍നി​ന്നു ക​ട​ലി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് ഒ​ന്നാം വാ​ര്‍​ഡി​ല്‍ മാ​ണി​ക​പ്പൊ​ഴി​ക്ക​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ സു​നി​ല്‍ (​വെ​ന്‍​സേ​വ്യ​ര്‍-42) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ പു​ന്ന​പ്ര പ​ന​ച്ചു​വ​ട് പ​ടി​ഞ്ഞാ​റാ​യി​രു​ന്നു സം​ഭ​വം.
ഞാ​യ​റാ​ഴ്ച രാ​ത്രി വെ​ര്‍​ജി​ന്‍ നീ​ട്ടു​വ​ള്ള​ത്തി​ല്‍ ആ​റു​പേ​രോ​ടൊ​പ്പം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​താ​യി​രു​ന്നു.
തി​രി​കെ തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ പു​ന്ന​പ്ര പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും വ​ള്ള​ത്തി​ല്‍നി​ന്നു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ട​ലി​ല്‍ ചാ​ടി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ പൊ​ന്തു​വ​ള്ള​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സു​നി​ലി​നെ ക​ണ്ടു​കി​ട്ടി​യ​ത്. 
തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ് ശോ​ശാ​മ്മ. ഭാ​ര്യ ജി​ജി സു​നി​ല്‍. മ​ക്ക​ള്‍ സ്റ്റാ​ന്‍​ലി, സ്നേ​ഹ.