പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇംഗ്ലണ്ട് ആന്റ് വെയിൽസ് മെത്രാൻ സമിതിയുടെ പുതിയ കാത്തലിക്ക് സേഫ്ഗാർഡിംഗ് സ്റ്റാന്േറഡ് ഏജൻസിയുടെ (സിഎസ്എസ്എ) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവിൽ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസ്വാ പത്തിൽ, ഷിബു വെളുത്തേപ്പിള്ളി, ലിഷ മാത്യു, ലിജോ രെഞ്ചി, റിജോ ആന്റണി, പോൾ ആന്റണി, ആൻസി ജോണ്സണ്, ജെസ്റ്റിൻ ചാണ്ടി, ജിമ്മി, ഡോ. മാത്യു എന്നിവരെ നിയമിച്ചു.
സഭയുടെ ദൗത്യനിർവഹണത്തിൽ എല്ലാവർക്കും സുരക്ഷ നൽകുക, കുട്ടികൾക്കും സവിശേഷശ്രദ്ധ ആവശ്യമുള്ള മുതിർന്നവർക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങൾ ലക്ഷ്യം വച്ചുകൊണ്ടാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. 2018 നവംബറിലാണ് സേഫ്ഗാർഡിംഗ് കമ്മീഷൻ സ്ഥാപിച്ചത്.
ഡോ. ഷിബു വെളുത്തേപ്പിള്ളി പുതിയ സേഫ്ഗാർഡിംഗ് കോഡിനേറ്ററായി ചുമതലയേറ്റു. ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ചിൽ ജൂലൈ 31 ശനിയാഴ്ച 10.30ന് കൂടിയ യോഗത്തിൽ മുൻ സേഫ്ഗാർഡിംഗ് കോഡിനേറ്ററായിരുന്ന ലിജോ രെഞ്ചിക്കും സേഫ്ഗാർഡിംഗ് കമ്മീഷന്റെ ചെയർപേർസണായി പ്രവർത്തിച്ച ഡോ. മിനി നെൽസണും ഒപ്പം എല്ലാ കമ്മീഷൻ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും അവരുടെ സ്തുത്യർഹമായ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
എപ്പാർക്കിയുടെ സേഫ്ഗാർഡിംഗ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ രൂപതയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
www.eparchyofgreatbritain. org