+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു​പി​ടി ന​ന്മ​യ്ക്ക് കൈ​ത്താ​ങ്ങാ​യി കെ​ഇ കാ​ർ​മൽ

മു​ഹ​മ്മ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം ന​ൽ​കി​യ ഒ​രു​പി​ടി ന​ന്മ എ​ന്ന പ​ദ്ധ​തി​ക്കൊ​പ്പം മുഹമ്മ കെ​ഇ കാ​ർ​മ​ൽ വി​ദ്യാ​ർ
ഒ​രു​പി​ടി ന​ന്മ​യ്ക്ക് കൈ​ത്താ​ങ്ങാ​യി കെ​ഇ കാ​ർ​മൽ
മു​ഹ​മ്മ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം ന​ൽ​കി​യ ഒ​രു​പി​ടി ന​ന്മ എ​ന്ന പ​ദ്ധ​തി​ക്കൊ​പ്പം മുഹമ്മ കെ​ഇ കാ​ർ​മ​ൽ വി​ദ്യാ​ർ​ഥിക​ളും കൈ​കോ​ർ​ത്തു.
ഒ​രു​പി​ടി ന​ന്മ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ മു​ഖ്യ​ാതി​ഥി​യാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ റവ. ഡോ. ​സാം​ജി വ​ട​ക്കേ​ടം സി​എം​ഐ അ​ധ്യ​ക്ഷ​നാ​യി. കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ക​ള​ക്ട​ർ​ക്കു കൈ​മാ​റി​ക്കൊ​ണ്ട് ഒ​രു​പി​ടി ന​ന്മ പ​ദ്ധ​തി​ക്ക് സ്കൂ​ളി​ൽ തു​ട​ക്കം കു​റി​ച്ചു. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ആ​ല​പ്പു​ഴ ഇ​നി മു​ത​ൽ ദ​രി​ദ്ര​വി​മു​ക്ത ജി​ല്ല​യാ​കും എ​ന്നും അ​തി​നു കാ​ര​ണ​ക്കാ​രാ​കാ​ൻ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്ക​ട്ടെ എ​ന്നും ക​ള​ക്ട​ർ ആ​ശം​സി​ച്ചു.
പു​ളി​ങ്കു​ന്ന്: കെഇ കാ​ർ​മ​ൽ സ്കൂ​ളി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ ഒ​രു പി​ടി ന​ന്മ പ​ദ്ധ​തി​യു​ടെ ഉദ്ഘാ​ട​നം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ​. ജോ​സ് വ​രാ​പ്പു​ഴ സി ​എം ഐ ​നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ഫ്രാ​ൻ​സി​സ്, കോ​-ഓർ​ഡി​നേ​റ്റേ​ഴ്സാ​യ സ്വ​പ്ന ജോ​സ​ഫ്, മി​ഥു​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​മ്മു​ടെ മ​ന​സു​ക​ളി​ൽ ന​ന്മ​യു​ടെ പൊ​ൻ കി​ര​ണ​ങ്ങ​ൾ പ്ര​ഭ​വി​ട​ർ​ത്തു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.