ആലപ്പുഴ: ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങള്‍ക്ക് കൈത്താങ്ങേകുന്നതിനായി തുടക്കമിട്ട ചിൽഡ്രൻ ഫോർ ആലപ്പി-ഒരുപിടി നന്മ പദ്ധതിക്ക് ജില്ലയിലെ സ്കൂളുകളിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ സ്കൂളുകളിൽ വിഭവസമാഹരണം നടത്തി.
എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച ജില്ലയിലെ സ്കൂളുകളില്‍ കമ്യൂണിറ്റി സര്‍വീസ് ഡേ ആയി ആചരിച്ച് കുട്ടികളില്‍നിന്നും നിത്യോപയോഗ സാധന സാമഗ്രികള്‍ ശേഖരിക്കും. ഇപ്രകാരം ശേഖരിച്ച വസ്തുക്കള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
പങ്കുവയ്ക്കലിന്റെ സംസ്കാരം മുഖമുദ്രയായുള്ള ആലപ്പുഴ ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ഒരുപിടി നന്മ-ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി. ഈ പദ്ധതിയിലൂടെ വിശക്കുന്നവര്‍ക്കു മുന്നില്‍ ഒരു പിടി ഭക്ഷ്യോത്പന്നങ്ങള്‍ എത്തിച്ച് ലോകത്തിനു തന്നെ മാതൃകായാവുകയാണ് ആലപ്പുഴയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍. ദാരിദ്ര്യം ഇല്ലാതാക്കാന്‍ കുട്ടികള്‍ ഒത്തുചേരുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നേരത്തെ മന്ത്രി പി. പ്രസാദാണ് നിര്‍വഹിച്ചത്. വിഭവ സമാഹരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി ജില്ലാ കളക്ടറും തിങ്കളാഴ്ച ജില്ലയിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തിയിരുന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളും ഒരുപിടി നന്മ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, ജനപ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ ഭാരവാഹികൾ തുടങ്ങിയവരും പദ്ധതി വിലയിരുത്തുന്നതിനായി തിങ്കളാഴ്ച വിവിധ സ് കൂളുകളിൽ എത്തിയിരുന്നു.