ബെർലിൻ: ആയുധ വ്യാപാരത്തിൽ ജർമൻ സാന്പത്തിക മന്ത്രാലയം പുറത്തുവിട്ട കണത്തിൽ ഏറ്റവും വലിയ ഉപയോക്താവായി ഹംഗറി. രണ്ടാം സ്ഥാനത്ത് യുഎസും ഇടം പിടിച്ചു. ആകെ 22 ബില്യൻ യൂറോയുടെ ആയുധങ്ങളാണ് ജർമനിയിൽ നിന്ന് ഒരു വർഷം കയറ്റുമതി ചെയ്യാൻ ലൈസൻസ് നൽകിയിരിക്കുന്നത്. ഇതിൽ ഹംഗറി വാങ്ങിയത് 2.66 ബില്യൻ യൂറോ മതിക്കുന്ന ലൈസൻസാണ്. യുഎസ് 2.36 ബില്യന്േറതും.
ആയുധ വിൽപനയുടെ യഥാർഥ കണക്കല്ല ലൈസൻസ് ഇനത്തിലുള്ള വരുമാനത്തിലൂടെ ലഭ്യമാകുന്നത്. ഭാവിയിൽ വാങ്ങാനുള്ളതു കൂടി ചേർത്തുള്ള കാണക്കാണ് അവതരിപ്പിക്കുന്നത്.
വികസ്വര രാജ്യങ്ങളിലേക്കുള്ള ആയുധ വിൽപനയിൽ 1.8 ബില്യൻ യൂറോയുടേതായിരുന്നത് 3.26 ബില്യനായി വർധിച്ചിട്ടുണ്ട്. ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിനു തുല്യമാണെന്ന ആരോപണം ഇടതുപക്ഷ പാർട്ടികൾ ഉയർത്തുകയും ചെയ്യുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ