ആലപ്പുഴ: മനോജ് കൃഷ്ണേശ്വരിക്ക് ഈവർഷത്തെ ഗോൾഡൻ ബുക്ക് അവാർഡ്. വിവിധ ഇന്ത്യൻ ഭാഷകളിലെ വ്യത്യസ്തത പുലർത്തുന്ന രചനകൾക്കാണ് എല്ലാവർഷവും ഗോൾഡൻ ബുക്ക് അവാർഡ് നൽകിവരുന്നത്. ഏപ്രിൽ എട്ടിന് ദുബായിയിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ശുഭചിന്തകളുടെ 365 ദിനങ്ങൾ എന്ന പുസ്തകത്തിനാണ് അവാർഡ്.
മനോജ് കൃഷ്ണേശ്വരി ആലപ്പുഴ എക്സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചവരുന്നു. 11 വർഷത്തിലധികമായി ലഹരിവിരുദ്ധ ബോധവത്കരണ രംഗത്ത് സജീവ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആളാണ് മനോജ്. 650 ദിവസത്തോളമായി എല്ലാ ദിവസവും രാവിലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കുന്നതാണ് ശുഭചിന്തകൾ. അതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 365 ശുഭദിനങ്ങളാണ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. ഭാര്യ കൃഷ്ണപ്രിയ (ഫാർമസിസ്റ്റ്). മക്കൾ: കാർത്തി കൃഷ്ണ (സിഎ വിദ്യാർഥി), കൃഷ്ണചന്ദ് (പത്താം ക്ലാസ് വിദ്യാർഥി).