ആലപ്പുഴ: കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും ആലപ്പുഴ കയര്‍ പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ രണ്ടിന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്റെ ചേംബറില്‍ യോഗം നടക്കും. ആലപ്പുഴ നോര്‍ത്ത്, സൗത്ത് പ്രോജക്ടിന്റെ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കയര്‍സംഘങ്ങള്‍, സിവിസിഎസ്, മാറ്റ്സ്, മാറ്റിംഗ്സ് സംഘങ്ങളുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കണം. കുടിശിക വരുത്തിയിട്ടുള്ള കയര്‍ സംഘങ്ങളുടെ കുടിശിക തീര്‍പ്പാക്കുന്നതിനും ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കിവരുന്ന പുതിയ ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനുമാണ് യോഗം ചേരുന്നത്.
ബികെ പബ്ലിക് സ്കൂളിൽ എക്സിബിഷൻ
മങ്കൊമ്പ്: ചമ്പക്കുളം ബിഷപ്പ് കുര്യാളശേരി പബ്ലിക് സ്കൂളിൽ അമലഗിരി ബികെഎം ജിയോളജി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും എക്സിബിഷൻ നടക്കും. വിവിധയിനം ജം സ്റ്റോൺസ്, ധാതുക്കൾ, വ്യത്യസ്തമായ ശിലകൾ, കോടാനു കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിൽസ്, വ്യത്യസ്തമായ കല്ലുകൾ, ജിയോളജി ഫീൽഡ് ഉപകരണങ്ങൾ എന്നിവ എക്സിബിഷനിൽ പ്രദർശിപ്പിക്കും.