മാന്നാർ: അശരണരെ സഹായിക്കുന്നതിനായി ന്യൂസ്പേപ്പർ ചലഞ്ചുമായി വിദ്യാർഥികൾ രംഗത്തിറങ്ങി. ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികളാണ് സഹായഹസ്തവുമായി എത്തിയത്.
ഡിസംബറിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി ആല-ബുധനൂർ പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച പഴയ പത്രങ്ങൾ വിറ്റുകിട്ടിയ തുകയും വിനോദ യാത്രയുടെ മിച്ചം തുകയും ചേർത്താണ് സഹായം നൽകിയത്.
അശരണർക്കായി തയ്യൽ മെഷീനും വീൽചെയറും വാങ്ങി നൽകുന്നതിനാണ് തുക വിനിയോഗിച്ചത്. തയ്യൽ മെഷീന്റെയും വീൽചെയറിന്റെയും വിതരണം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. മോഹനൻ നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റെജി ജോയി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സ്മിത, വാർഡ് അംഗം ഉഷാകുമാരി, ഹരി പാണുവേലി, എൻഎസ്എസ് വോളന്റിയർമാരായ അഞ്ജന, ജ്യോതിഷ് കൃഷ്ണ, ഗാർലീയർ, പൗർണമി രാജേഷ്, സുമ, ബിനോജി, അഞ്ജലി എന്നിവർ പ്രസംഗിച്ചു.