ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ വാഹനയുടമ സിപിഎം ഏരിയ കമ്മിറ്റിയംഗം ഷാനവാസ്, നഗ്നചിത്രങ്ങള്‍ പകര്‍ത്തി സ്ത്രീത്വത്തെ അപമാനിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗം സോണ എന്നിവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അറസ്റ്റ് ചെയ്യുക, ഇന്ധന സെസ് രണ്ടു രൂപ ഏര്‍പ്പെടുത്തി ജനങ്ങളെ ദ്രോഹിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10.30ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അറിയിച്ചു.
സ്നേഹവീടിന്റെ താക്കോൽ ദാനം
മാന്നാർ: സിപിഎം ബുധനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച സ്നേഹവീടിന്റെ താക്കോൽദാനം നടന്നു. സിപിഎം സംസ്ഥാന സെക്രെട്ടേറിയറ്റംഗം എം. സ്വരാജ് താക്കോൽ ദാനം നിർവഹിച്ചു.
ബുധനൂർ 14-ാം വാർഡിൽ തെരുവിൽ വടക്കേതിൽ എബനേസർ-അനിത ദമ്പതികൾക്കാണ് വീട് നിർമിച്ചു നൽകിയത്. മഴയും കാറ്റും വരുമ്പോൾ ചങ്കിടിപ്പോടെ കഴിഞ്ഞ കുടുംബത്തിന് ഇനിയുള്ള താമസം സ്നേഹവീട്ടിലാണെന്നുള്ളത് ഏറെ ആശ്വാസകരമാണ്.
450 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടുമുറി, ഹാൾ, അടുക്കള, സിറ്റൗട്ട്, ശുചിമുറി അടങ്ങിയ വീടിന്റെ തറ ടൈൽ പാകിയും വീട് ചായമടിച്ച് മനോഹരമാക്കി. ജില്ലാ സെക്രട്ടറി ആർ. നാസർ അധ്യക്ഷനായി.
മന്ത്രി സജി ചെറിയാൻ. മാന്നാർ ഏരിയാ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ശശികുമാർ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു തുടങ്ങിയവർ പ്രസംഗിച്ചു.