മാന്നാർ: കഴിഞ്ഞ 13 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടു മുല്ലശേരികടവ് അരികുപുറം ബംഗ്ലാവിൽപടി റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി. പാവുക്കര മൂന്നാം വാർഡിൽ 2010-ൽ ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമിച്ചത്. മെമ്പർ സലീന നൗഷാദിന്റെ പരിശ്രമ ഫലമായി അവഗണനയിൽ കിടന്ന റോഡ് കഴിഞ്ഞദിവസം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.
ഇപ്പോൾ റോഡിൽ യാത്ര ചെയ്താൽ മുല്ലശേരി കടവിൽനിന്നും മാന്നാർ - വീയപുരം റോഡിലേക്ക് വേഗത്തിൽ എത്താൻ കഴിയും. അരികുപുറം മാന്തറയിൽ പടിയറ്റുകടവ് റോഡുമായി ഒന്നിച്ചു ചേർത്താണ് ടാറിംഗ് ജോലികൾ പൂർത്തീകരിച്ചിരിക്കുന്നത്.