കോതനല്ലൂർ: മൈലപ്പറന്പിൽ എം.സി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (85) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 6 തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ. പരേത കുറവിലങ്ങാട് തോട്ടുവാ കുളംകൊന്പിൽ കുടുംബാംഗമാണ്.
മക്കൾ: എം.ജെ. ജെയിംസ് (എം.ജെ.എസ് ട്രേഡേഴ്സ് ) സിസ്റ്റർ സിൻസി മൈലപ്പറന്പിൽ എഫ്.സി.സി(മരിയൻ മെഡിക്കൽ സെന്റർ) ജോർജ് ജോസഫ് (ലുഫ്താൻസ, ജർമനി), ആൻസമ്മ സേവ്യർ കാവാലം (ചങ്ങനാശേരി) മിനി ഷിബു മങ്ങാട്ടുമഠം (പറന്പ), സുനി ഷിബു ഇടത്തിനകം(ചോറ്റി, കുവൈറ്റ്).
മരുമക്കൾ: ചിന്നമ്മ നെയ്യത്തും പറന്പിൽ(കടുത്തുരുത്തി), ലിസമ്മ അഞ്ചിൽചിറ (ചന്പക്കുളം, ജർമനി), സേവ്യർ കാവാലം(ചങ്ങനാശേരി), ഷിബു മങ്ങാട്ടുമഠം(കുവൈറ്റ്), ഷിബു ഇടത്തിനകം (കുവൈറ്റ്).
റിപ്പോർട്ട്: സേവ്യർ കാവാലം