എടത്വ: തലയ്ക്ക് പഴുപ്പ് ബാധിച്ച് അത്യാസന്ന നിലയിലായ പെയിന്റിംഗ് തൊഴിലാളിയുടെ ചികിത്സാ സഹായത്തിന് നാട്ടുകാര്‍ ഇന്നു കൈകോര്‍ക്കും.
എടത്വ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ പച്ച ആദര്‍ശ് ഭവനില്‍ സതീശന് എന്‍.പി. (41) യുടെ ചികിത്സ സഹായത്തിനാണ് നാട്ടുകാര്‍ നാളെ കൈകോര്‍ക്കുന്നത്.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന സതീശന് തലചുറ്റി വീണതോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തിയെങ്കിലും ഓപ്പറേഷന് ചെയ്യാതെ ചികിത്സ നടത്തിവരികയായിരുന്നു.
ചികിത്സയിലിരിക്കേ സതീശന് സ്ട്രോക്ക് വന്നു. വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം ആക്സ്റ്റര് മെഡിസിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ജീവന് നിലനിര്‍ത്താന്‍ അടിയന്തരമായി ഓപ്പറേഷന് നടത്തണമെന്നാണ്.
വൃദ്ധമാതാവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമാണ് സതീശന്. കുടുംബത്തിന്റെ ദുരിതസ്ഥിതി മനസിലാക്കിയ 12-ാം വാര്‍ഡിലെ നാട്ടുകാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ചികിത്സാ സഹായനിധി സമാഹരണത്തിന് കൈകോര്‍ക്കുകയാണ്. വാര്‍ഡ് മെമ്പര്‍ ബാബു മണ്ണാംതുരുത്തി, പൊതുപ്രവര്‍ത്തകരായ ജോസഫ് ആന്റണി ഒറ്റാറയ്ക്കല്‍ കാടാത്ത്, മാത്യു സേവ്യര്‍ പുളിക്കല്‍, വി.കെ. രാജു, ബാബു വെള്ളാപ്പള്ളില്‍, ഷാജി, രാജേഷ് കോവില്‍വട്ടം, ജലജ, റൂബി, ഭുവന രാധാക്യഷ്ണന്, സുധര്‍മ്മ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തുന്നത്.