ചേര്‍ത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്ര ദേവസ്വത്തിലെ അംഗത്വത്തെക്കുറിച്ച് കോടതി ഉത്തരവു നടപ്പാക്കണമെന്ന് ആവശ്യം. ദേവസ്വത്തിലേക്ക് 702-ാം നമ്പര്‍ എസ്എന്‍ഡിപി യോഗത്തില്‍നിന്നു വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്ത എം.സി. ടോമിയെ നീക്കരുതെന്നു ചേര്‍ത്തല അഡീഷണല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ശാഖയിലെ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി ദേവസ്വം കമ്മിറ്റിയിലേക്കു നല്കിയ പ്രതിനിധി ലിസ്റ്റ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഒരുമാസത്തോളം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരേ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന് എം.സി. ടോമിയും സി.എം. ഉണ്ണിയും അറിയിച്ചു.
പ്രതിഷേധിച്ചു
മുഹമ്മ: ക്രിസ്ത്യാനികൾ പവിത്രമായി കരുതുന്ന മതഗ്രന്ഥം ബൈബിൾ കാസർകോട് കത്തിച്ച സംഭവത്തിൽ മുഹമ്മ ഫൊറോനാ മാതൃ-പിതൃവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജോൺ പരുവപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് റ്റോമിച്ചൻ കണ്ണയിൽ, കുഞ്ഞുമോൾ ജോയി, കാർപ്പ് പ്രസിഡന്റ് ബേബി വട്ടക്കര, എകെസിസി പ്രസിഡന്റ് തങ്കച്ചൻ പുല്ലമ്പാറ വെളി, ചാസ് പ്രസിഡന്റ് സെബാസ്റ്റ്യൻ താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.