ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ വനിതകളുടെ സ്റ്റാര്‍ട്ടപ്പ് സ്മാര്‍ട്ടായി തുടങ്ങി. കുടുംബശ്രീ ഐടി മേഖലയില്‍ തുടങ്ങിയ സംസ്ഥാനത്തെ ആദ്യ സ്റ്റാര്‍ട്ടപ്പാണിത്. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി അടിവാരത്താണ് സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ രണ്ടു യൂണിറ്റുകളാണ് ആരംഭിച്ചത്.
ഓണ്‍ലൈന്‍ പ്രമോഷന്, ഐടി ട്രയിനിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഡോക്കുമെന്റേഷന്‍, ഡേറ്റ എന്‍ട്രി, സോഫ്ട് പോസ്റ്റര്‍, വീഡിയോ മേക്കിംഗ്, വനിതാ സംരംഭകര്‍ക്കുള്ള വിവിധ പരിശീലന പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാര്‍ അധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന് മുഖ്യാതിഥിയായി. ആര്. റിയാസ്, പി.എ. ജുമൈലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ പ്രമോഷന് എന്നിവ ആവശ്യമുള്ളവര്‍ക്ക് മിതമായ നിരക്കില്‍ സേവനങ്ങള്‍ നല്കാന് ഇതിലൂടെ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947277992, 96565 64997 നമ്പരുകളില്‍ ബന്ധപ്പെടണം.