എടത്വ: ചെന്നൈയില്‍ മൂന്നുനില കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു. പച്ച മൂക്കോടി പന്ത്രണ്ടില്‍ റ്റിനോ ജോസഫ് (32) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം. കേബിള്‍ വലിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. സംസ്കാരം ഇന്ന് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍. ഭാര്യ: ഷിന്‍സി. മകള്‍: നദാനിയ (ഒന്നര വയസ്).
നദിയില്‍ വീണ് ഗൃഹനാഥന് മരിച്ചു
എടത്വ: കാല്‍വഴുതി നദിയില്‍ വീണ് ഗൃഹനാഥന് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കറുകയില്‍ സുകുമാരന്‍ (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് നീരേറ്റുപുറം തോമ്പില്‍ കടവിലായിരുന്നു അപകടം. സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍നിന്ന് കാല്‍വഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു. കൂടെ നിന്നവരും ഓടിയെത്തിയവരും നദിയില്‍ ചാടി സുകുമാരനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് പ്രാഥമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ജഗതമ്മ. മക്കള്‍: സുജ, സുനില്‍, അനില്‍. മരുമക്കള്‍: മഞ്ജു, അജീഷ, ബൈജു.
സൗജന്യ സിദ്ധ ക്യാന്പ്
മണ്ണഞ്ചേരി: വലിയവീട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചിന് രാവിലെ 10ന് വലിയവീട് ക്ഷേത്രത്തിനു സമീപം സൗജന്യ സിദ്ധ പരിശോധനാ ക്യാന്പ് നടത്തും. ഡോ. സുമയ്യ , ഡോ. രോഹിണി എസ്. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.